മുത്തയ്യ മുരളീധരനും ഹരാത്തും ഒഴിച്ചിട്ട സിംഹാസനത്തിൽ കുറെ നാളുകളായി ആര് ഉണ്ടായിരുന്നില്ല. തകർച്ചയുടെ നാളുകളിൽ നിന്ന് പതുക്കെ കരകയറി വരുന്ന ലങ്കൻ ടീമിന് ആ സ്ഥാനത്തേക്ക് ഒരു രക്ഷകൻ എത്തിയിരിക്കുന്നു- പ്രഭാത് ജയസൂര്യ. സനത് ജയസൂര്യ എന്ന ബാറ്റിങ് ഇതിഹാസത്തെ മാത്രമേ ഇത്രയും നാളും ലങ്കൻ ജനത അറിഞ്ഞിരുന്നോളു. എന്നാൽ വമ്പന്മാരായ ഓസ്‌ട്രേലിയെ കീഴടക്കി രണ്ടാമത്തെ ടെസ്റ്റിൽ അവർ ഇന്നിങ്സിനും 39 റൺസിനും വിജയിക്കുമ്പോൾ അമരത്ത് പ്രഭാത് ജയസൂര്യ വഹിച്ച പങ്ക് വലുതായിരുന്നു.
ഒരുപാട് പ്രശ്നങ്ങൾക്കിടയിലായിരുന്നു ഓസ്ട്രേലിയ ശ്രീലങ്കയിലെത്തിയത്. എന്നാൽ ആ ജനതയുടെ സന്തോഷത്തോടൊപ്പം നിൽകാൻ ഓസ്ട്രേലിയ തീരുമാനിച്ചപ്പോൾ മനോഹരമായി തന്നെ ടി20 പരമ്പര അവസാനിച്ചു. ലങ്ക ടി20 പരമ്പര ജയിച്ചു. ആദ്യ ടെസ്റ്റിൽ കാര്യങ്ങൾ കൈവിട്ട പോയി, ഓസ്ട്രേലിയ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തപ്പോൾ മിന്നും ജയം തന്നെ ടീം സ്വന്തമാക്കി.
രണ്ടാം ടെസ്റ്റിലേക്ക് വരുമ്പോൾ തോൽവി എത്ര റൺസിനായിരിക്കും എന്നതായിരുന്നു എല്ലാവരും ചിന്തിച്ചു. എന്നാൽ ബാറ്റിംഗിൽ ചണ്ഡിമലും ബൗളിങ്ങിൽ ജയസൂര്യയയും അവസരത്തിനൊത്ത് ഉയർന്നു. ആദ്യ ടെസ്റ്റിൽ ലങ്കയ്ക്ക് കിട്ടിയ പണി ഓസ്‌ട്രേലിയക്ക് തിരിച്ചുകിട്ടി; നാലാം ദിവസം അവസാന സെഷനിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്നിംഗ്‌സ് തോൽവിയിലേക്ക് കൂപ്പുകുത്തി തോൽവി ഏറ്റുവാങ്ങി.
Read more
ടെസ്റ്റ് അരങ്ങേറ്റത്തിൽ 12 വിക്കറ്റും ആദ്യ ഇന്നിംഗ്‌സിൽ ആറ് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ ആറ് വിക്കറ്റും വീഴ്ത്തിയ പ്രബാത് ജയസൂര്യയാണ് പന്തിൽ തിളങ്ങിയത്. കറൻറ് പോലും ഇല്ലാതെ തകർന്ന നാട്ടിൽ ഒരുപാട് പേർക്ക് ആശ്വാസമാകും ലങ്കയുടെ വിജയം, പരമ്പര സമനിലയിൽ അവസാനിച്ചു.