അവന്മാർ രണ്ട് പേരും കുഞ്ഞുവാവകൾ ഒന്നും അല്ല ഇത്ര പേടിക്കാൻ, സൂപ്പർതാരങ്ങൾക്കുള്ള അമിത പ്രാധാന്യത്തിന് എതിരെ സുനിൽ ഗവാസ്‌കർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

വിരാട് കോഹ്‌ലിയെയും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും 2024 ലെ ദുലീപ് ട്രോഫിയിലേക്ക് പരിഗണിച്ചിരുന്നില്ല, തിരക്കേറിയ ഷെഡ്യൂളിന് മുമ്പ് ഈ രണ്ട് പേർക്ക് കൂടി വിശ്രമം നൽകാൻ ബിസിസിഐ തീരുമാനിച്ചത് കൊണ്ടാണ് ഇത് സംഭവിച്ചത്. ഇരുവരും പരിക്കുകളില്ലാതെ തുടരണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ ആഗ്രഹമെന്നും ജയ് ഷാ പറയുന്നു.

ഇത് കൂടാതെ ബിസിസിഐ ജസ്പ്രീത് ബുംറയുടെ ഇടവേളയും നീട്ടി. ടി 20 ലോകകപ്പിന് ശേഷം ബുംറ ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല എന്നുള്ളത് ശ്രദ്ധിക്കണം. എന്നിരുന്നാലും, ഭൂരിഭാഗം ഇന്ത്യൻ താരങ്ങളും ബുച്ചി ബാബു ടൂർണമെൻ്റിൽ കളിക്കുന്നുണ്ട്, കൂടാതെ ദുലീപ് ട്രോഫിയിലും മത്സരിക്കും.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തോൽവിക്ക് ശേഷം ഇന്ത്യൻ താരങ്ങൾ ഒരു മാസത്തെ ഇടവേളയിലാണ്. സെപ്തംബർ 19-ന് ആരംഭിക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് അടുത്ത അസൈൻമെൻ്റ്. രോഹിത്തിനും വിരാടിനും ഇത്ര നീണ്ട വിശ്രമം നൽകിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചവർ അനവധിയാണ്.

“വിരാട്ടിനും രോഹിതിനും പരിക്കേൽക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് അവരോട് ദുലീപ് ട്രോഫിയിൽ കളിക്കാൻ പറയാത്തത്” ജയ് ഷാ പറഞ്ഞിരുന്നു. എന്നിരുന്നാലും, നീണ്ട ഇടവേളകൾ അവരുടെ പ്രകടനത്തെ ബാധിക്കുമെന്നതിനാൽ രോഹിതും വിരാടും ആഭ്യന്തര ടൂർണമെൻ്റിൽ കളിക്കണമായിരുന്നുവെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു.

“വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ദുലീപ് ട്രോഫിയിലേക്ക് സെലക്ടർമാർ പരിഗണിച്ചില്ല, അതിനാൽ അവർക്ക് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലേക്ക് വരുമ്പോൾ പരിശീലനമൊന്നും ഉണ്ടാകില്ല. ഇത് അത്ര നല്ല രീതി അല്ല ” ഗവാസ്‌കർ മിഡ്‌ഡേയ്‌ക്കുള്ള തൻ്റെ കോളത്തിൽ എഴുതി.

“ജസ്പ്രീത് ബുംറയെപ്പോലുള്ള ചിലരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്, പക്ഷേ ബാറ്റർമാരെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു. നിങ്ങൾ മുപ്പതുകളുടെ മധ്യത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, നീണ്ട ഇടവേള നിങ്ങളുടെ പ്രകടനത്തെയും മെമ്മറിയെയും ബാധിക്കും. നിങ്ങൾ മുൻകാലങ്ങളിൽ സ്ഥാപിച്ച ഉയർന്ന നിലവാരം കൈവരിക്കാൻ കഴിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Read more