ഇന്ത്യൻ സൂപ്പർ താരത്തിന് അപായ സൂചന നൽകി ബുംറ, ബംഗ്ലാദേശ് മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക, മത്സരം തോൽക്കുമെന്ന് ആരാധകർ

ഇന്ത്യൻ ക്യാമ്പിൽ നിന്നും ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആദ്യ ടെസ്റ്റ് മൽസരത്തിൽ മോശമായ പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയതെങ്കിലും രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഗംഭീര തിരിച്ച് വരവ് നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പരിശീലന ക്യാമ്പിൽ ബുംറയുടെ പന്തുകളിൽ വട്ടം കറങ്ങുകയാണ് ഇപ്പോൾ വിരാട് കോഹ്‌ലി. നേരിട്ട 15 പന്തുകളിൽ അദ്ദേഹം നാല് തവണയാണ് പുറത്തായത്.

വലിയ അപായ സൂചന തന്നെയാണ് ജസ്പ്രീത് ബുമ്ര വിരാട് കോഹ്‌ലിക്ക് നൽകിയത്. ബുധിമുട്ടുന്ന കൊഹ്‌ലിയെ കണ്ട ബുമ്ര ലെഗ് സ്റ്റാമ്പിലേക്ക് ഉന്നം വെച്ച് എറിഞ്ഞു. പക്ഷെ അപ്പോഴും അദ്ദേഹം മോശമായിട്ടാണ് കളിച്ചത്. “ഇങ്ങനെ ആണേൽ ഷോട്ട് ലീഗിൽ ക്യാച്ച് കൊടുത്ത് നിങ്ങൾ പുറത്താകും” എന്നാണ് ബുമ്ര പറഞ്ഞത്.

പെയ്‌സറുമാരെ മാറ്റി സ്പിന്നറുമാർക്കെതിരെ കളിച്ചപ്പോഴും വിരാട് ബുദ്ധിമുട്ട് അനുഭവിച്ചു. അക്‌സർ പട്ടേലിന്റെ പന്തിൽ വിരാട് കോഹ്ലി ക്ലീൻ ബോള്ഡ് ആയി. അതും ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്‌ലിയും, രോഹിത്ത് ശർമ്മയും മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ആരാധകർക്ക് താരങ്ങളുടെ ഫോമിന്റെ കാര്യത്തിൽ ആശങ്കയിലാണ്.

നാളെ ആണ് ബംഗ്ലാദേശുമായുള്ള അവസാന ടെസ്റ്റ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതിൽ താരങ്ങൾ തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നവംബർ മാസം നടക്കാൻ പോകുന്ന ബോർഡർ ഗവാസ്കർ ട്രോഫിക്ക് വേണ്ടി ഇന്ത്യൻ ടീമിലെ തുറുപ്പ് ചീട്ടുകളാണ് രോഹിത്തും, വിരാടും. അതുകൊണ്ട് ബംഗ്ലാദേശുമായുള്ള മത്സരം താരങ്ങൾക്ക് നിർണായകമാണ്.

Read more