ചാമ്പ്യൻസ് ട്രോഫി 2025: ഇന്നലെ ഞാൻ മികച്ച പ്രകടനം കാഴ്ച വെച്ചത് ആ ഒരു കാരണം കൊണ്ടാണ്: അക്‌സർ പട്ടേൽ

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 44 റൺസിന്‌ വിജയിച്ചിരുന്നു. അതിലൂടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ രാജകീയമായി സെമി ഫൈനൽ മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയയാണ്. മത്സരം നാളെ ദുബായിൽ വെച്ചാണ് നടക്കുക.

ന്യുസിലാൻഡിനെതിരെ നടന്ന മത്സരത്തിൽ 38 റൺസ് എടുക്കുന്നതിന് മുൻപ് തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റുകളായ രോഹിത്, വിരാട്, ഗിൽ എന്നിവർ പുറത്തായിരുന്നു. തുടർന്ന് ഇന്ത്യക്ക് നിർണായകമായ പാർട്ണർഷിപ്പ് നൽകിയത് ശ്രേയസ് അയ്യർ അക്‌സർ പട്ടേൽ സഖ്യമാണ്. ശ്രേയസ് 79 റൺസും, അക്‌സർ 42 റൺസും നേടി.

ശ്രേയസ് അയ്യർ തകർത്തടിച്ചപ്പോൾ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകിയ താരമാണ് അക്‌സർ പട്ടേൽ. ലോവർ ഓർഡറിൽ കളിച്ചിരുന്ന താരത്തിന് സ്ഥാനക്കയറ്റം ലഭിച്ചതോടെ ടീമിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നു. മത്സരശേഷം അക്‌സർ പട്ടേൽ സംസാരിച്ചു.

അക്‌സർ പട്ടേൽ പറയുന്നത് ഇങ്ങനെ:

” അവസരം ലഭിക്കുമ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നാൽ ഇപ്പോൾ ആ രീതിയ്ക്ക് മാറ്റം വന്നു. എട്ടാം നമ്പറിൽ വരുമ്പോൾ വേ​ഗത്തിൽ റൺസെടുക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് ശേഷം കൂടുതൽ ബാറ്റർമാർ കളിക്കാനുണ്ട്. അതുകൊണ്ട് ആത്മവിശ്വാസത്തോടെ റൺസ് നേടാൻ എനിക്ക് കഴിയുന്നു” അക്‌സർ പട്ടേൽ പറഞ്ഞു.

Read more