ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ ന്യുസിലാൻഡിന് 250 റൺസ് വിജയലക്ഷ്യം. ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടി. ന്യുസിലാൻഡ് ബോളർമാരുടെയും ഫീൽഡർമാരുടെയും സംഹാര താണ്ഡവത്തിനാണ് ഇന്ത്യ ഇരയായത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ന്യുസിലാൻഡ് പവർ പ്ലെയിൽ തന്നെ ഇന്ത്യയുടെ മൂന്ന് പ്രധാന വിക്കറ്റുകൾ സ്വന്തമാക്കുക ആയിരുന്നു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യുസിലാൻഡിന് 50 റൺസ് എടുക്കുന്നതിനു മുൻപ് തന്നെ 2 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ വിൽ യങ്, രചിൻ രവീന്ദ്ര എന്നിവരാണ് പുറത്തായത്. എന്നാൽ മത്സരത്തിനിടയിൽ ശ്രേയസ് അയ്യരിന്റെ ഫീൽഡിങ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ഫീല്ഡിങ്ങിന്റെ ഇടയിൽ വെച്ച് ശ്രേയസ് അയ്യർ പന്ത് കാണാതെ 360 ഡിഗ്രി ചുറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ട്രെൻഡിങ്. ഇത് കണ്ട വിരാട് കോഹ്ലി താരത്തെ അനുകരിച്ച് ട്രോളുകയും ചെയ്തു. കമന്ററി ബോക്സിനുള്ളിൽ റിങ്ങാ റിങ്ങാ റോസ്സസ് എന്ന കമന്റും വന്നിരുന്നു.
ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത് ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ സഖ്യമാണ്. ശ്രേയസ് 79 റൺസും അക്‌സർ 42 റൺസും നേടി. അവസാന ഓവറുകളിൽ കത്തികയറിയ ഹാർദിക് പാണ്ട്യ ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്താൻ സഹായിച്ചു. താരം 45 റൺസ് നേടി. കെ എൽ രാഹുൽ (23) ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. രവീന്ദ്ര ജഡേജ (16) വിരാട് കോഹ്ലി (11), രോഹിത് ശർമ്മ (15), ശുഭ്മാൻ ഗിൽ (2) എന്നിവർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
Ringa ringa roses #indiancricket #ipl #cricket #viratkohli #rohitsharma #indiancricketteam #msdhoni #india #teamindia #cricketfans #cricketlovers #t #bcci #icc #worldcup #klrahul #rcb #cricketer #dhoni #virat #kingkohli #mumbaiindians #csk #cricketlover #cricketmerijaan #hardik pic.twitter.com/Se21KunyFZ
— jose georg (@josegeorg182258) March 2, 2025

Read more