ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പാകിസ്ഥാനിലും ദുബായിലും നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഇന്ത്യന്‍ അംപയര്‍ നിതിന്‍ മേനോന്‍ പിന്മാറാന്‍ തീരുമാനിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് മേനോന്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ പാകിസ്ഥാനിലും ദുബായിലുമായിട്ടാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. ഐസിസി നിയമങ്ങള്‍ കാരണം ദുബായില്‍ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങള്‍ നിതിന് നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നില്ല. ബാക്കി മത്സരങ്ങള്‍ക്ക് വേദിയാകുന്നത് പാകിസ്ഥാനാണ്.
നേരത്തേ പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിസമ്മതിച്ചതിനെ തുടര്‍ന്ന് മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയിരുന്നു. ജവഗല്‍ ശ്രീനാഥും ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ലീവ് വേണമെന്നാണ് ജവഗല്‍ ശ്രീനാഥ് ആവശ്യപ്പെട്ടത്.
ചാമ്പ്യന്‍സ് ട്രോഫി അംപയര്‍മാര്‍: കുമാര്‍ ധര്‍മസേന, ക്രിസ് ഗഫാനി, മൈക്കല്‍ ഗോഫ്, അഡ്രിയാന്‍ ഹോള്‍ഡ്സ്റ്റോക്ക്, റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റില്‍ബറോ, അഹ്സന്‍ റാസ, പോള്‍ റീഫല്‍, ഷര്‍ഫുദ്ദൗള ഇബ്നെ ഷാഹിദ്, റോഡ്നി ടക്കര്‍, അലക്സ് വാര്‍ഫ്, ജോയല്‍ വില്‍സണ്‍.
ചാമ്പ്യന്‍സ് ട്രോഫി മാച്ച് റഫറിമാര്‍: ഡേവിഡ് ബൂണ്‍, രഞ്ജന്‍ മദുഗല്ലെ, ആന്‍ഡ്രൂ പൈക്രോഫ്റ്റ്.