CSK VS LSG: നീയൊക്കെ എന്ത് പണിയാട കാണിച്ചേ, എന്നെ ഒരിക്കലും ഇതിന് വിളിക്കരുതായിരുന്നു: എം എസ് ധോണി

ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഇന്ന് ലക്നൗവിനെതിരായ മത്സരത്തിൽ ജയിച്ചില്ലെങ്കിൽ പ്ലേ ഓഫ് എത്താതെ പുറത്താകുമെന്ന അവസ്ഥ ആയിരുന്നു . എന്തായാലും അത് ഉണ്ടായില്ല. ആദ്യം ബാറ്റ് ചെയ്ത് ലക്നൗ ഉയർത്തിയ 167 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 19 . 3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തിയിരിക്കുകയാണ്. ഇതോടെ 7 മത്സരങ്ങളിൽ നിന്ന് രണ്ടാമത്തെ ജയവുമായി ചെന്നൈ പ്രതീക്ഷ നിലനിർത്തി.

ചെന്നൈക്ക് വേണ്ടി ഓപ്പണർമാരായ സായ്ക്ക് റഷീദ് 27 റൺസും, രചിൻ രവീന്ദ്ര 37 റൺസും നേടി മികച്ച ഓപ്പണിങ് നൽകി. എന്നാൽ പിന്നീട് ശിവം ദുബൈ (43*) എം എസ് ധോണി (26*) അല്ലാതെ വേറെ ഒരു താരവും രണ്ടക്കം കടന്നില്ല. ബോളിങ്ങിൽ വിക്കറ്റുകൾ ഒന്നും നേടിയില്ലെങ്കിലും 4 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി ലക്‌നൗവിലെ തളച്ച താരമാണ് നൂർ അഹമ്മദ്. അദ്ദേഹമാണ് പ്ലയെർ ഓഫ് ദി മാച്ചിന് അർഹനെന്നും ഞാൻ അതിനു യോഗ്യനല്ല എന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് എം എസ് ധോണി:

എം എസ് ധോണി പറയുന്നത് ഇങ്ങനെ:

” എന്തിനാണ് എനിക്ക് ഈ പുരസ്‌കാരം നൽകുന്നത്. നൂർ അഹമ്മദായിരുന്നു നന്നായി ബോൾ ചെയ്തത്. ഞാൻ കരുതി അവനെ വിളിക്കുമെന്ന്” എം എസ് ധോണി പറഞ്ഞു.

താരത്തിന്റെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പലരും ധോണി ഒരു സെൽഫിഷ് പ്ലയെർ ആണെന്നാണ് പറയുന്നത്. എന്നാൽ താരത്തിന്റെ ഈ വാക്കുകൾ അവർക്കുള്ള മറുപടി നൽകിയിരിക്കുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം.