CT 2025: എന്തൊരു മനപൊരുത്തം!, പരസ്പരം തോൽക്കാനും തോൽപ്പിക്കാനും മനസില്ലാതെ ​'ഗ്രീൻ ആർമി', അപമാനം സഹിക്കവയ്യാതെ ആരാധകർ

ചാമ്പ്യൻസ് ട്രോഫിയിൽ ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാന് ബംഗ്ലാദേശിനെതിരെ വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ടൂർണമെന്റിൽനിന്ന് പുറത്തായെങ്കിലും സ്വന്തം കാണികൾക്ക് മുമ്പിൽ ഒരു മത്സരം ജയിക്കുക അവരെ സംബന്ധിച്ച് അനിവാര്യവുമായിരുന്നു. എന്നാൽ ദേവന്മാർക്ക് മറ്റൊരു പദ്ധതിയുണ്ടായിരുന്നു.

മത്സരം മുഴുവൻ മഴ പ്രവചിച്ചക്കപ്പെട്ടിരുന്നതിനാൽ ഒടുവിൽ അത് ശരിയാണെന്ന് തെളിഞ്ഞു. മാച്ച് ഒഫീഷ്യലുകൾക്ക് പ്രതീക്ഷിച്ചതിലും നേരത്തെ പ മത്സരം ഉപേക്ഷിച്ചു. ഒരു ബോൾ പോയിട്ട് മത്സരത്തിൽ ടോസ് ചെയ്യാൻ പോലും കഴിഞ്ഞില്ല. ഇതോടെ ആതിഥേയരായ പാകിസ്ഥാൻ മൂന്ന് മത്സരങ്ങളിൽ ഒരു ജയം പോലും നേടാതെ ചാമ്പ്യൻസ് ട്രോഫി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി ടൂർണമെന്റ് അവസാനിപ്പിച്ചു.

ടൂര്‍ണമെന്റില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടവും മഴയെടുത്തിരുന്നു. നേരത്തേ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ പാകിസ്ഥാനും ബംഗ്ലാദേശും ആശ്വാസ വിജയം തേടിയാണ് റാവല്‍പിണ്ടിയില്‍ അവസാന റൗണ്ട് പോരിനെത്തിയത്. പക്ഷെ ആശ്വാസജയം പോലും നേടാന്‍ മഴ അനുവദിച്ചില്ല. ഇതോടെ ഇരുടീമും പോയിന്റ് പങ്കി‌ട്ടു പിരിഞ്ഞു.

29 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഒരു ഐ.സിസി ഈവന്റിന് രാജ്യം ആതിഥേയത്വം വഹിക്കുമ്പോൾ പാകിസ്ഥാനിലെ കാണികൾ ആവേശഭരിതരായിരുന്നു. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ മൂന്ന് ചാമ്പ്യൻസ് ട്രോഫി വേദികളുടെ പുനർനിർമ്മാണത്തിനായി പണം ഒഴുകി. പക്ഷേ സ്വന്തം കാണികളുടെ മുമ്പിൽ ഒരു മാച്ച് വിന്നിം​ഗ് പ്രകടനം പാകിസ്ഥാന് സാധ്യമായില്ല.

Read more