ഐപിഎലില്‍ ഇന്ത്യന്‍ താരത്തെ വിമര്‍ശിച്ചതിന് വധഭീഷണി: ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ന്യൂസിലാന്‍ഡ് ഇതിഹാസം

നിലവില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആരാധകര്‍ പലപ്പോഴും മുന്‍ കളിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടെ, ടി20 ക്രിക്കറ്റിലെ വിരാടിന്റെ സ്ട്രൈക്ക് റേറ്റ് ചോദ്യം ചെയ്തതിന് തനിക്ക് വധഭീഷണി നേരിട്ടെന്ന് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് ഇതിഹാസ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൂള്‍.

കോഹ്ലി നല്ല താരമാണെന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. പുറത്താവുമെന്ന ഭയമില്ലാതെ കോഹ്ലിക്ക് കളിക്കാന്‍ ഇപ്പോഴും സാധിക്കും. അദ്ദേഹത്തെ പറ്റി ഒരുപാട് നല്ലകാര്യങ്ങള്‍ ഞാന്‍ ഇതിന് മുന്‍പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ പറഞ്ഞ ചെറിയ ഒരു വിമര്‍ശനം മാത്രമാണ് ആളുകള്‍ കണ്ടത്. അതിന്റെ പേരില്‍ ജീവന് ഭീഷണി പോലും നേരിട്ടു.

കോഹ്ലിക്കെതിരായി ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങളൊന്നും വ്യക്തിപരമായിരുന്നില്ല. അദ്ദേഹവും ഞാനുമായി നല്ല സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടോസിനിടെയും മത്സരങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനോടും ഞാന്‍ ഇക്കാര്യം തന്നെയാണ് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ കോച്ചും ഇതേ കാര്യം തന്നെയാണ് സൂചിപ്പിച്ചതെന്നാണ് ബാബര്‍ എന്നോട് പറഞ്ഞത്- ഡൂള്‍ കൂട്ടിച്ചേര്‍ത്തു.

Read more