യുവത്വത്തിൽ ഉണർന്ന് ഇന്ത്യൻ ക്രിക്കറ്റ്, സൂര്യശോഭക്ക് ശേഷം ദീപക്ക് ഹൂഡ വക ചെറു പൂരം

യുവതാരങ്ങൾ ഇല്ലാതെ കിവികൾക്ക് എതിരെ അവരുടെ നാട്ടിൽ, എപ്പോൾ തോറ്റു എന്ന് ചിന്തിച്ചാൽ മതിയെന്നാകും ആരാധകർ ചിന്തിക്കുക. എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ ഞാനും എന്റെ പിള്ളേരും ഡബിൾ സ്ട്രോങ്ങ് ആണെന്ന് പറഞ്ഞുകൊണ്ട് ഹാർദിക് പാണ്ഡ്യ മുന്നിൽ നിന്ന് നയിച്ചപ്പോൾ കിവികൾക്ക് എതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 65 റൺസിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി.

ഇന്ത്യൻ ഇന്നിംഗ്സ്

2022 ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീമിൽ അതിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടാവുന്ന പരമ്പരയായ കിവികൾക്ക് എതിരെയുള്ള പരമ്പരയിൽ രണ്ടാം മത്സരത്തിൽ തീസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയഇന്ത്യക്ക് സൂര്യകുമാർ ഷോയിൽ കൂറ്റൻ സ്കോർ . ലോകകപ്പിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ സൂര്യകുമാർ നേടിയ തകർപ്പൻ സെഞ്ചുറി മികവിലാണ് ഒരു ഘട്ടത്തിൽ 160 കടന്നാൽ ഭാഗ്യം എന്ന് കരുതിയ ഇന്ത്യൻ സ്കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ എത്തിയത്. സൂര്യകുമാർ വെറും 51 പന്തിലാണ് 111 റൺസ് നേടിയത്.

ഓപ്പണറുമാരെ മാറ്റിയെങ്കിലും ഓപ്പണിങ്ങിലെ ശാപം ഇന്ത്യക്ക് തുടർന്നപ്പോൾ സ്കോർ ആദ്യം ഇഴഞ്ഞു. രാഹുലിന്റെ മാർഗം സ്വീകരിച്ച് പന്ത് ഇന്ന് നേരത്തെ പുറത്തായി. നേടാനായത് 6 റൺസ് മാത്രം.ശേഷം ഇഷാൻ കിഷൻ- സൂര്യകുമാർ സഖ്യം പതുകെ സ്കോർ ബോർഡ് ഉയർത്തി. ഇടക്ക് ചില മികഹ് ഷോട്ടുകൾ കളിച്ചെങ്കിലും ഇഷാൻ പതുക്കെയാണ് ബാറ്റ് വീശിയത്. അതിനാൽ തന്നെ വലിയ റിസ്‌ക്കിന് സൂര്യ മുതിർന്നില്ല.

ഇഷാൻ 36 റൺസ് നേടി മടങ്ങിയ ശേഷമാണ് സൂര്യ ട്രാക്ക് മാറ്റിയത്. ഇനി ആരൊക്കെ വന്നാലും പോയാലും ഞാൻ അടിക്കും എന്ന രീതിയിൽ ട്രാക്ക് മാറ്റിയ താരം കിവി ബോളറുമാരെ എല്ലാം അടിച്ചുതകർത്തു, താരം
അടിച്ച ഷോട്ടുകൾ എല്ലാം അത്ര മികച്ചതായിരുന്നു. ഗ്രൗണ്ടിൽ നിങ്ങൾ ഇഷ്ടമുള്ള സ്ഥലത്ത് ആളെ നിർത്തിക്കോ എവിടെ ഇട്ടാലും ഞാൻ അടിക്കും എന്ന രീതിയിലാണ് താരം കളിച്ചത്. ലോകോത്തര ബോളറുമാർ എല്ലാം സൂര്യക്ക് മുന്നിൽ പഞ്ചറായി. ഒടുവിൽ അർഹിച്ച സെഞ്ചുറിയും നേടി.

അവസാന ഓവറിൽ ഹാർദിക്, ദീപക്ക് ഹൂഡ, വാഷിംഗ്‌ടൺ സുന്ദർ എന്നിവരെ തുടരെ പുറത്താക്കി ഹാട്രിക്ക് തികച്ച സൗത്തീ ആ ഓവറിൽ സൂര്യ സ്ട്രിക്കിൾ എത്തുന്നത് തടഞ്ഞു. ഇല്ലായിരുന്നു എങ്കിൽ ഇന്ത്യൻ സ്‌കോർ 200 കടക്കുമായിരുന്നു. കിവികൾക്കായി സൗത്തീ മൂന്നും ഫെർഗുസൺ രണ്ടും വിക്കറ്റ് നേടിയപ്പോൾ ശ്രേയസ് അയ്യർ ഹിറ്റ് വിക്കറ്റായി മടങ്ങി.

ന്യൂസിലാൻഡ് ഇന്നിംഗ്സ്

സൂര്യ അവന്റെ ഭാഗം നന്നായി ചെയ്തു, അതിനുള്ള പ്രതിഫലം നൽകുമെന്ന് രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളറുമാർ എല്ലാവരും നല്ല രീതിയിൽ പന്തെറിഞ്ഞ മത്സരത്തിൽ ഇന്ത്യക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ പോലത്തെ കിവി താരങ്ങൾക്ക് ആയില്ല. അച്ചടക്കമുള്ള ബോളിങ്ങും മികച്ച ഫീൽഡിങ്ങും ഒകെ ആയി ഇന്ത്യൻ ബോളറുമാർ നിറഞ്ഞാടി. ‘ സെൻസിബിൾ ഇന്നിംഗ്സ്’ കളിച്ച് അർദ്ധ സെഞ്ചുറി തികച്ച വില്യംസൺ ഒകെ ക്രീസിൽ കുറെ സമയം നിന്നതൊഴിച്ചാൽ ഗുണം ഒന്നും ഉണ്ടായില്ല.വില്യംസൺ 52 പന്തിൽ 61 റൺസ് നേടി. ഇന്ത്യക്കായി ദീപക്ക് ഹൂഡ നാലും ചഹൽ  സിറാജ് എന്നിവർ രണ്ടും അശ്വിൻ സുന്ദർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി

Read more

പരമ്പരയിലെ അടുത്ത മത്സരം 22 നടക്കും.