ദീപക്ക് ഹൂഡയോട് കാണിക്കുന്നത് ക്രൂരത, അയാൾ നിങ്ങളോട് എന്ത് ചെയ്തിട്ടാണ്; കോഹ്‌ലിയെ ഉന്നംവെച്ച് ഇഷാന്ത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ദീപക് ഹൂഡയ്ക്ക് പകരം വിരാട് കോഹ്‌ലി മൂന്നാം നമ്പറിൽ എത്തുമെന്ന് ഇന്ത്യൻ പേസ് ബൗളർ ഇഷാന്ത് ശർമ്മ പറയുന്നു. ലഭിച്ച അവസരങ്ങളിൽ എല്ലാം തിളങ്ങിയ ഹൂഡയെ മാറ്റരുതെന്നാണ് പൊതുവെയുള്ള അഭിപ്രായം. പകരം ഇഷാൻ കിഷനെ ഒഴിവാക്കി ആ സ്ഥാനത്തേക്ക് കോഹ്ലി വരുമ്പോൾ ഡ്രീം സഖ്യമായ രോഹിത്- കോഹ്ലി എന്നിവർ ഓപ്പണിങ്ങിൽ വരും. ഈ അഭിപ്രായങ്ങൾക്കിടയിലാണ് ഇഷാന്ത് രംഗത്ത് എത്തിയത്.

സതാംപ്ടണിൽ നടന്ന ആദ്യ ടി20 ഐയിൽ കോഹ്ലി കളിച്ചിരുന്നില്ല. ഇന്ത്യ പരമ്പര സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മത്സരമായതിനാൽ തന്നെ കൊഹ്‌ലി ഉൾപ്പടെ ഉള്ളവർ തിളങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. ഈ പരമ്പരയിലെ പ്രകടനമായിരിക്കും കോഹ്ലി ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നിർണായകം ആകാൻ പോകുന്നത്.

“ദീപക് ഹൂഡയ്ക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു, കാരണം വിരാട് കോഹ്‌ലി മൂന്നാം നമ്പറിൽ വരും. പലർക്കും കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നും, കോഹ്ലി ഇന്ന് കളിക്കാൻ തയ്യാറാണെങ്കിൽ അയാൾ ആയിരിക്കും മൂന്നാം നമ്പറിൽ ഇറങ്ങുക.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“അക്‌സർ പട്ടേലിന് പകരം രവീന്ദ്ര ജഡേജ വരണം, ഹാർദിക് പാണ്ഡ്യയെയും ദിനേഷ് കാർത്തിക്കിനെയും പോലെ അദ്ദേഹത്തിന് ബിഗ് ഇന്നിംഗ്സ് കളിക്കാൻ കഴിയും.”

Read more

ഇന്ന് ദീപക്ക് ഹൂഡയ്ക്ക് പകരം കോഹ്ലി വന്നിട്ട് അദ്ദേഹത്തിന് തിളങ്ങാൻ സാധിക്കുന്നില്ല എങ്കിൽ കോഹ്‌ലിയുടെ ടി20 ടീമിലെ സ്ഥാനം ചോദ്യം ചെയ്യപെടുമെന്ന് ഉറപ്പാണ്.