ഒരുക്കങ്ങൾ പൂർത്തിയായി, ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ശക്തികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തങ്ങളുടെ ആരാധകർ കാത്തിരിക്കുന്ന ക്ലാസിക്ക് പോരാട്ടം കളിക്കാൻ തയാറെടുക്കുകയാണ്. ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടുമ്പോൾ സാക്ഷ്യം വഹിക്കാൻ പോവുക വാശിയേറിയ മത്സരത്തിന് തന്നെ ആകും.
സിഎസ്‌കെയും എംഐയും യഥാക്രമം അഞ്ച് കിരീടങ്ങൾ വീതം നേടിയിട്ടുണ്ട്. എന്നിരുന്നാലും, ഐപിഎൽ 2024 ഇതുവരെ നോക്കിയാൽ രണ്ട് ടീമുകളുടെയും ഏറ്റവും മികച്ച പോരാട്ടം നമുക്ക് കാണാൻ ആയിട്ടില്ല. സീസൺ ഉദ്ഘാടന മത്സരത്തിന് മുമ്പ് എംഎസ് ധോണി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സിഎസ്‌കെയ്ക്ക് പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് നായകസ്ഥാനം ഏറ്റെടുത്തു . ആർസിബിക്കും ഗുജറാത്ത് ടൈറ്റൻസിനുമെതിരെ രണ്ട് തുടർച്ചയായ വിജയങ്ങളോടെയാണ് ചെന്നൈ തുടങ്ങിയത്. എന്നാൽ, ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ് ഹൈദരാബാദും അടുത്ത മത്സരങ്ങളിൽ ചെന്നൈയെ തകർത്തെറിഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാശന തങ്ങളുടെ അവസാന മത്സരത്തിലൂടെ സിഎസ്കെ വിജയവഴിയിലേക്ക് മടങ്ങി.
മറുവശത്ത്, രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ നായകൻ ആക്കിയതിലൂടെ എംഐ വിവാദത്തിൽ പെട്ടിരുന്നു. ഗുജറാത്ത് ടൈറ്റൻസ്, എസ്ആർഎച്ച്, രാജസ്ഥാൻ റോയൽസ് എന്നിവരോട് തോറ്റിരുന്നു. എന്നിരുന്നാലും ഡൽഹി, ബാംഗ്ലൂർ ടീമുകൾക്ക് എതിരെ നടന്ന അവസാന രണ്ട് മത്സരങ്ങളിലും എംഐ ജയിച്ച് കയറി. ചെന്നൈയുടെ മുൻ നായകൻ ധോണിയെ കാത്ത് ഇന്ന് വലിയ ഒരു നേട്ടം ഇരിപ്പുണ്ട്. ഇന്നത്തെ മത്സരത്തിൽ 4 റൺ നേടാൻ സാധിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺ നേടുന്ന താരമാകാൻ താരത്തിന് സാധിച്ചു.
Read more
ഇന്ന് 5 റൺസ് നേടാൻ സാധിച്ചാൽ രോഹിത് ശർമ്മയ്ക്ക് ചെന്നൈ – മുംബൈ പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന താരമാകാൻ സാധിക്കും. എന്തായാലും ഇന്ന് ആവേശപ്പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.