അന്ന് ധോണി ഇന്ന് രോഹിത്, വിരമിക്കൽ പ്രതീക്ഷിച്ചവർക്ക് ഇതിനേക്കാൾ കലക്കൻ മറുപടി കൊടുക്കാനില്ല; ഇന്നത്തെ തഗ് ഇങ്ങനെ

രോഹിത് ശർമ്മയും അദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച റിപ്പോർട്ടുകളുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ അങ്ങേയറ്റം നിരാശപ്പെടുത്തിയ രോഹിത് ശർമ്മ അവസാന ടെസ്റ്റിൽ നിന്നുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു. അതിനിടയിൽ അദ്ദേഹത്തെ പുറത്താക്കിയതാണെന്നും അല്ല സ്വയം മാറി നിന്നതാണെന്നും തരത്തിലും ഉള്ള വാർത്തകളും പ്രചരിച്ചു.

എന്തായാലും തന്റെ അവസാന ടെസ്റ്റ് മത്സരം രോഹിത് കളിച്ചു കഴിഞ്ഞു എന്നും ഇനി ഒരു അവസരം കിട്ടില്ല എന്നും പറഞ്ഞ് കൂടുതൽ ആളുകളും രംഗത്ത് എത്തി. എന്തായാലും രോഹിത്തിന്റെ അഭാവത്തിൽ ബുംറ ഇന്ത്യയെ നയിക്കുമ്പോൾ രോഹിത്തിന്റെ സാന്നിധ്യം ഡ്രസിങ് റൂമിൽ ഉണ്ടായിരുന്നു. തന്റെ വിരമിക്കൽ വാർത്തകൾ വരുമ്പോൾ ഇന്ന് മത്സരത്തിന്റെ രണ്ടാം ദിനം രോഹിത് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:

“ലാപ്‌ടോപ്പും പേനയും പേപ്പറുമായി ഇരിക്കുന്ന പുറത്തുള്ള ആളുകൾ എന്റെ വിരമിക്കൽ തീരുമാനിക്കേണ്ട. ഞാൻ എപ്പോൾ വിരമിക്കണം എന്ന് എനിക്ക് നന്നായി ഏരിയയും, സമയം ആകുമ്പോൾ ഞാൻ അത് തീരുമാനിക്കും.”

താനുമായിട്ടുള്ള അഭിമുഖം നടത്തിയ കമന്ററി പാനൽ അംഗം ജതിൻ സുപ്രു അഭിമുഖത്തിന് ശേഷം നന്ദി രോഹിത് എന്ന് പറഞ്ഞപ്പോൾ നന്ദി എന്തിനാണ് ഞാൻ വിരമിക്കാൻ പോകുന്നില്ല എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. തനിക്ക് നൽകിയ അഭിമുഖത്തിനാണ് നന്ദി പറയുന്നത് എന്നുള്ള മറുപടിയാണ് അപ്പോൾ ജതിൻ നൽകിയത്.

കുറച്ച് വർഷങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലെ കിരീടം നേടിയ ശേഷം ധോണിയോട് വിരമിക്കൽ സംബന്ധിച്ച കാര്യം സംസാരിച്ച ഹർഷ ഭോഗ്ലെയോട് അദ്ദേഹം -” ഞാൻ ഒന്നും ഇതുവരെ അവസാനിപ്പിച്ചിട്ടില്ല” എന്ന കലക്കൻ മറുപടി നൽകിയിരുന്നു.