എന്തോ വലിയ ആൾ ആണെന്ന ഭാവമാണ് ഇപ്പോൾ, സച്ചിനൊക്കെ അത് ചെയ്യാമെങ്കിൽ അവനും അത് ചെയ്യാം; ഈഗോ അതിന് സമ്മതിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ ഇർഫാൻ പത്താൻ

ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ ഇർഫാൻ പത്താൻ ചോദ്യം ചെയ്തു രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യ ഒരു യുവതാരത്തെ വാർത്തെടുത്തൽ അയാളും കോഹ്‌ലിയുടെ സമാനമായ രീതിയിൽ തന്നെ റൺ സ്കോർ ചെയ്യുമെന്നും പറഞ്ഞു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ 5 മത്സരങ്ങളിൽ ഒരു ഇന്നിങ്സിൽ ഒഴിച്ച് ബാക്കി എല്ലാത്തിലും ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകളിൽ ബാറ്റുവെച്ചാണ് താരം മടങ്ങിയത്. ഏറെ നാളായി കോഹ്‌ലിയെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണിത്.

ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ കോഹ്‌ലി സെഞ്ച്വറി നേടിയപ്പോൾ, ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടെയും ചില കളിക്കാർ അദ്ദേഹത്തിന് മികച്ച പരമ്പര പ്രവചിച്ചെങ്കിലും കാര്യമായ നേട്ടങ്ങൾ ഒന്നും കോഹ്‌ലിക്ക് നേടാനായില്ല. ഓസ്‌ട്രേലിയൻ മണ്ണിലെ തൻ്റെ അവസാന ടെസ്റ്റ് ഇന്നിംഗ്‌സിൽ, മത്സരത്തിലെ രണ്ടാം തവണയും സ്കോട്ട് ബോളണ്ട് തൻ്റെ വിക്കറ്റ് വീഴ്ത്തിയതിൻ്റെ ദേഷ്യത്തിൽ പാഡിൽ സ്വയം അടിച്ചുകൊണ്ടാണ് കോഹ്‌ലി മടങ്ങിയത്. രണ്ട് ഇന്നിങ്സിലും പുറത്താക്കൽ രീതിയും സമാനമായിരുന്നു. കോഹ്‌ലി സ്വയം പരിശോധന നടത്തണം എന്നാണ് പത്താൻ പറഞ്ഞത്.

“ഇന്ത്യയ്ക്ക് ഒരു സൂപ്പർ സ്റ്റാർ സംസ്കാരം ആവശ്യമില്ല, ഇന്ത്യക്ക് ഒരു ടീം സംസ്കാരം ആവശ്യമാണ്. വിരാട് കോഹ്‌ലി ആഭ്യന്തര ക്രിക്കറ്റിൽ മത്സരിച്ച അവസാന സന്ദർഭത്തെക്കുറിച്ച് എന്നോട് പറയൂ. കോഹ്‌ലി അത്തരത്തിൽ ഒരു മത്സരം കളിച്ചിട്ട് 12 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷെ സച്ചിനൊക്കെ കരിയറിന്റെ അവസാനം വരെ ആഭ്യന്തര മത്സരങ്ങൾ കളിക്കുമായിരുന്നു.”

“സച്ചിന് ആഭ്യന്തര മത്സരങ്ങൾ കളിക്കേണ്ട ആവശ്യമില്ല, പക്ഷേ അദ്ദേഹം അതിന് സമയം നൽകി. റെഡ് ബോൾ ക്രിക്കറ്റിൽ എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വിരാട് ഏറ്റവും സ്ഥിരതയാർന്ന റൺസ് നേടുന്നവരിൽ ഒരാളായതിനാൽ റൺസ് നേടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് അവനെ പഠിപ്പിക്കേണ്ടതില്ല. കഴിഞ്ഞ ഏതാനും ഇന്നിംഗ്‌സുകളിൽ ആദ്യ ഇന്നിംഗ്‌സിൽ വിരാട് ശരാശരി 15 ആണ്, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അദ്ദേഹത്തിൻ്റെ ശരാശരി 30 ൽ താഴെയാണ്. നിങ്ങൾ ഒരു യുവ ക്രിക്കറ്റ് താരത്തെ തയ്യാറാക്കുകയാണെങ്കിൽ, ഏകദേശം 25-30 ശരാശരിയിൽ റൺസ് നേടാനും കഴിയും. വിരാട് കോഹ്‌ലി ഒരുപാട് റൺസ് നേടിയിട്ടുള്ള താരമായതിനാൽ ഞങ്ങൾ അദ്ദേഹത്തെ പുറത്താക്കില്ല. പക്ഷേ എല്ലായ്‌പ്പോഴും സമാനമായ രീതിയിൽ നിങ്ങൾക്ക് പുറത്താക്കാൻ കഴിയില്ല. നിങ്ങൾക്ക് സമാനമായ തെറ്റ് നിരന്തരമായി ചെയ്യാൻ കഴിയില്ല, ”അദ്ദേഹം പറഞ്ഞു.

“നിങ്ങളുടെ തെറ്റുകൾ തിരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. സണ്ണി സാർ (സുനിൽ ഗവാസ്‌കർ) ഒകെ ഉണ്ട്. വിരാടിന് അദ്ദേഹത്തോടോ മറ്റ് ചില ഇതിഹാസ ക്രിക്കറ്റ് താരങ്ങളോടോ സംസാരിക്കാം. തൻ്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നില്ല,” ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.