അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ സമ്മതിച്ചതിന് പിന്നാലെ പാകിസ്ഥാൻ ഐസിസിക്ക് മുന്നിൽ വെച്ച ഉപാധികളോട് എതിർപ്പ് രേഖപ്പെടുത്തി ബിസിസിഐ. പാകിസ്ഥാൻ വെച്ച ഉപാധികളിൽ ചിലത് അംഗീകരിക്കാനാകില്ലെന്നാണ് ബിസിസിഐ അഭിപ്രായപ്പെടുന്നത്.
മൂന്നു ഉപാധികളാണ് പാക്കിസ്ഥാൻ ഐസിസിക്ക് മുന്നിൽ വെച്ചത്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഈ മത്സരങ്ങളുടെ വേദി പാകിസ്താൻ തന്നെയാവണമെന്നാണ് അവർ മുന്നോട്ട് വെച്ച ആദ്യ ഉപാധി. 2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് പാകിസ്താന്റെ രണ്ടാമത്തെ ഉപാധി. എന്നാൽ ഇതിനോടാണ് ബിസിസിഐ എതിർപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ പ്രശ്ങ്ങൾ കാരണമാണ് ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ കേന്ദ്ര അനുമതി ലഭിക്കാത്തത്. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയിൽ കളിക്കാൻ വരുന്നതിൽ യാതൊരു സുരക്ഷാ ഭീഷണികളും ഇല്ല എന്നാണ് ബിസിസിഐ അഭിപ്രയപെടുന്നത്. അത് കൊണ്ട് ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റുകൾ ഹൈബ്രിഡ് മോഡലിൽ ആക്കണം എന്ന ആവശ്യം അംഗീകരിക്കാൻ ആകില്ല എന്നാണ് ബിസിസിഐ അധികൃതർ ദ് ടെലഗ്രാഫിനോട് പ്രതികരിച്ചത്.
2025 ഐസിസിയുടെ വാർഷിക വരുമാനത്തിൽ കൂടുതൽ തുക പാകിസ്താന് നൽകണം എന്നാണ് പിസിബി വെച്ച മൂന്നാമത്തെ ഉപാധി. സ്പോണ്സർഷിപ്പും പരസ്യങ്ങളുമായി വലിയ തുക അവർക്ക് ഇന്ത്യ വന്നില്ലെങ്കിൽ നഷ്ടമാകും. അത് കൊണ്ടാണ് അവർ ഈ ഉപാധി മുന്നോട്ട് വെച്ചത്.
2026 ടി-20 ലോകകപ്പ് ശ്രീലങ്കയ്‌ക്കൊപ്പമാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്, കൂടാതെ 2031 ഏകദിന ലോകകപ്പ് ബംഗ്ലാദേഷിനൊപ്പവും. അതുകൊണ്ട് പിസിബി വെച്ച രണ്ടാമത്തെ ഉപാധിയോട് ബിസിസിഐ ശക്തമായി എതിർത്തിരിക്കുകയാണ്.