സഞ്ജു പൊളിച്ചെടുക്കെടാ അവന്മാരെ, ഇന്ന് നീ അവരെ കൊന്ന് കൊലവിളിക്കുന്നത് കാണാൻ ഞാൻ വെയ്റ്റിംഗ്: ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ തനിക്കെതിരായ ഷോർട്ട് ബോൾ ആക്രമണത്തിന് എതിരെ സഞ്ജു സാംസൺ എങ്ങനെ പ്രതികരിക്കുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിക്കറ്റ് കീപ്പർ-ബാറ്ററിന് സമ്മർദ്ദത്തിൻ്റെയും പ്രതീക്ഷയുടെയും ഉത്തരവാദിത്തത്തിൻ്റെയും അധിക ഭാരം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് പൂനെയിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലേക്ക് കടക്കുമ്പോൾ പരമ്പരയിൽ ഇന്ത്യ 2-1 ന് ലീഡ് ചെയ്യുന്നു. എന്നിരുന്നാലും, ഓപ്പണർ സഞ്ജു ഇതുവരെ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് എത്തിയിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്നായി 34 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. മൂന്ന് അവസരങ്ങളിലും ജോഫ്ര ആർച്ചറുടെ ഇരയായി താരം മടങ്ങി.

തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കുവെച്ച വീഡിയോയിൽ, ആർച്ചറുടെ ഭീഷണിയെ സാംസൺ എങ്ങനെ നേരിടുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആശ്ചര്യപ്പെട്ടു. “നമുക്ക് സഞ്ജു സാംസണെ കുറിച്ച് പറയാം. ഇപ്പോൾ നാലാമത്തെ മത്സരമാണ്. ജോഫ്ര ആർച്ചർ വീണ്ടും നിങ്ങൾക്ക് എതിരെ വരും, ഇനി നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന ചിന്ത എല്ലാവർക്കും ഉണ്ടാകും?” അവൻ പറഞ്ഞു.

മറ്റ് ഇംഗ്ലണ്ട് സീമർമാരും സാംസണെതിരെ സമാനമായ ഷോർട്ട് ബോൾ തന്ത്രം പ്രയോഗിക്കുമെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

“ഒരേ ബൗളറോട് ഇതേ രീതിയിൽ പുറത്തായാൽ അന്താരാഷ്ട്ര ക്രിക്കറ്റ് നിങ്ങളോട് ആവർത്തിച്ച് ചോദ്യം ചോദിക്കും. ആർച്ചർ മാത്രമല്ല മറ്റുള്ള താരങ്ങളും സമാന രീതിയിൽ സഞ്ജുവിനെ ആക്രമിക്കും.”

” സഞ്ജുവിനെ സംബന്ധിച്ച് ബൗൺസറുകൾ ഒരുപാട് ഇന്ന് നേരിടേണ്ടതായി വരും. അവൻ എന്ത് തന്ത്രവുമായിട്ടാണ് ഇറങ്ങുന്നത് എന്ന് എനിക്ക് കാണണം. സഞ്ജു തിരിച്ച് അടിക്കുന്നത് കാണാൻ നോക്കി ഇരിക്കുകയാണ്.”

മൂന്ന് കളികളിലും ആർച്ചറുടെ ബൗളിങ്ങിൽ പുൾ ഷോട്ട് തൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാംസൺ പുറത്തായത്. ആദ്യ രണ്ട് മത്സരങ്ങളിൽ ഡീപ് സ്‌ക്വയർ ലെഗിലും മൂന്നാം ടി20യിൽ മിഡ്ഓണിലും ഇംഗ്ലീഷ് ഫീൽഡർമാർ താരത്തിന്റെ ക്യാച്ചെടുത്തു.