അവനെ ഒരു ടീമിന്റെയും വഴിക്ക് അടുപ്പിക്കരുത്, അത്ര മോശം കണക്കുകളാണ് അദ്ദേഹത്തിന്റേത് ; ഇന്ത്യൻ താരത്തെക്കുറിച്ച് റിക്കി പോണ്ടിങ്

അഞ്ച് വർഷത്തിനിടെ മൂന്ന് ടെസ്റ്റ് സെഞ്ചുറികൾ മാത്രമുള്ള വിരാട് കോഹ്‌ലിയെ പോലെ ഒരു താരത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ അവകാശം ഇല്ലെന്ന് പറയുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്. ഇത്തരം നമ്പറുകളുള്ള ഒരു ബാറ്ററും അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ കളിക്കരുതെന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുമ്പ് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 93 റൺസ് നേടിയ കോഹ്‌ലി റൺ നേടാൻ പാടുപെടുകയാണ്, അദ്ദേഹത്തിൻ്റെ ഫോം ഇന്ത്യക്ക് ശരിക്കും ആശങ്കാജനകമാണ്. ഈ കാലയളവിൽ ഓർ ലോകോത്തര ബോളർക്ക് ചേരുന്ന പ്രകടനം കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

ഐസിസി പോഡ്‌കാസ്റ്റിൽ ഇന്ത്യൻ ബാറ്ററിനെക്കുറിച്ച് പോണ്ടിംഗ് സംസാരിച്ചു, വിരാടിൻ്റെ ഫോം വലിയ ആശങ്ക ഇന്ത്യക്ക് ഉണ്ടാക്കുന്നു എന്നാണ് പോണ്ടിങ് പറഞ്ഞത്. എന്നിരുന്നാലും, ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ വിരാട് തൻ്റെ സ്‌കോറിംഗ് ഉയർത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

“അഞ്ച് വർഷത്തിനിടെ അദ്ദേഹം രണ്ട് (മൂന്ന്) ടെസ്റ്റ് സെഞ്ചുറികൾ നേടിയതായി ഞാൻ കണ്ടു. അവനെ സംബന്ധിച്ച് ഇതൊന്നും അത്ര നല്ല കണക്കല്ല. അത്തരം സംഖ്യകളുള്ള ഏതൊരു ബാറ്ററും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കില്ല, എന്നാൽ വിരാട് വ്യത്യസ്തനാണ്. കളിയിലെ മഹാന്മാരെ നിങ്ങൾ ചോദ്യം ചെയ്യരുത്, ”അദ്ദേഹം പറഞ്ഞു.

“ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ഓസ്‌ട്രേലിയയിലെ അദ്ദേഹത്തിൻ്റെ റെക്കോർഡ് അസാധാരണമാണ്, പക്ഷേ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അദ്ദേഹം നന്നായി കളിച്ചേ പറ്റു. ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ 25 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് എട്ട് സെഞ്ചുറികളോടെ 47.49 ശരാശരിയിൽ 2,042 റൺസ് സ്‌കോർ ചെയ്യാൻ 36-കാരന് കഴിഞ്ഞു.

Read more