മെൽബണിൽ പാക് വിലാപം, ഇംഗ്ലീഷുകാർക്ക് ഇത് സൂപ്പർ സൺ‌ഡേ

സെമി ഫൈനലിൽ ഇന്ത്യ നേടിയ റൺസ് തങ്ങളുടെ ബാറ്റ്‌സ്മാന്മാർ നേടിയിരുനെങ്കിൽ എന്ന് പാകിസ്ഥാൻ ബോളറുമാർ ആഗ്രഹിച്ച് കാണും. 139 റൺസ് എന്ന ചെറിയ സ്കോർ പ്രതിരോധിക്കുമ്പോൾ തങ്ങളാൽ ആകും വിധം പാകിസ്ഥാൻ ശ്രമിച്ചപ്പോൾ ഫൈനൽ മത്സരം ഈ ലോകകപ്പിലെ ആവേശകരമായ മത്സരങ്ങളുടെ ലിസ്റ്റിലേക്ക് എത്തി.

ഫൈനൽ മത്സരത്തിന്റെ എല്ലാ ആവേശവും കാണികൾക്ക് ഓരോ നിമിഷവും കിട്ടിയ മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച് ഇംഗ്ലണ്ടിന് ടി20 യിലെ രണ്ടാം കിരീടം. പാകിസ്ഥാൻ ഉയർത്തിയ 139 റൺസ് വിജയകലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഒരു ഫൈനൽ മത്സരത്തിന്റെ ആവേശം മുഴുവൻ അവസാനം വരെ നിലനിന്ന മത്സരത്തിൽ 6 ബോളുകൾ ബാക്കി നിൽക്കെ ആയിരുന്നു ഇംഗ്ലണ്ട് ജയം.

പാകിസ്ഥാൻ ബാറ്റിംഗ് കഥ ഇങ്ങനെ

സെമി ഫൈനലിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്മാരെ 169 റൺസിൽ ഒതുക്കാമെങ്കിലാണോ ഞങ്ങൾക്ക് പാകിസ്ഥാൻ എന്ന രീതിയിലായിരുന്നു ഇന്ന് ഇംഗ്ലണ്ട് ബോളറുമാർ ഫൈനലിൽ പന്തെറിഞ്ഞത്. ടോസ് നേടിയ ജോസ് ബട്ട്ലർ ബോളിങ് തിരഞ്ഞെടുത്തത് വെറുതെ അല്ല, അയാൾക്ക് അയാളുടെ ബോളറുമാരുടെ കഴിവിനെ അത്രക്ക് വിശ്വാസം ആയിരുന്നു. സാം കറൺ എന്ന ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ ഒരിക്കൽകൂടി ആറാടിയപ്പോൾ പാകിസ്ഥാന് നേടാനായത് 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രം.

ബാബർ- റിസ്‌വാൻ സഖ്യം കരുതലോടെ തുടങ്ങുന്ന കാഴ്ചയാണ് ഇന്നിംഗ്സ് ആദ്യം കണ്ടത്. എന്നാൽ മികച്ച റൺ റേറ്റിൽ പാകിസ്താനെ മുന്നേറ്റം നടത്താൻ ഇംഗ്ലണ്ട് ബോളറുമാർ സഹായിച്ചില്ല. അതിനിടയിൽ 15 റൺസെടുത്ത റിസ്‌വാൻ പുറത്ത്,സാം കറൺ ആയിരുന്നു വിക്കറ്റ് എടുത്തത്. തൊട്ടുപിന്നാലെ മൊഹമ്മദ് ഹാരീസിനെ ആദിൽ റഷീദ് പുറത്താക്കിയതോടെ പാകിസ്ഥാൻ തകർച്ചയെ നേരിട്ടു . ബാബർ ഒരറ്റത്ത് നിന്ന് ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് ബോളറുമാരുടെ അച്ചടക്കം അയാളെ അതിൽ നിന്ന് തടഞ്ഞു. റഷീദ് ബാബറിനെയും മടക്കി. 32 റൺസ് തരാം എടുത്തു.

ഷാൻ മസൂദ് നടത്തിയ മികച്ച ആക്രമം ബാറ്റിംഗ് മാത്രമാണ് പാകിസ്താനെ 130 കടക്കാൻ സഹായിച്ചത് . 38 റൺസെടുത്ത മസൂദ് മാത്രമാണ് ഇംഗ്ലീഷ് ആക്രമണത്തെ ഭയക്കാതെ കളിച്ചത്. എന്തായാലും ഇംഗ്ലണ്ട് നായകൻ വിചാരിച്ച റൺസ് പോലും എടുക്കാൻ പാകിസ്തനായിട്ടില്ല. സാം 4 ഓവറിൽ 12 റൺസ് വിട്ടുകൊടുത്ത് നേടിയത് 3 വിക്കറ്റ്. റഷീദ്, ജോർദാൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റോക്സ് ഒരു വിക്കറ്റ് നേടി.

ഇംഗ്ലീഷ് ബാറ്റിംഗ്

അടിക്ക് തിരിച്ചടി എന്ന രീതിയിൽ ഇംഗ്ലീഷ് ബോളറുമാർ നിർത്തിയ സ്ഥലത്ത് നിന്നാണ് പാകിസ്ഥാൻ തുടങ്ങിയത്. വേഗതയേറിയ പന്തുകൾക്ക് ഇംഗ്ലീഷ് താരങ്ങൾ ശരിക്കും ബുദ്ധിമുട്ടി. എന്നാൽ ജോസ് ബട്ട്ലര്ക്ക് ഇതൊന്നും വിഷയം അല്ലായിരുന്നു, വലിയ ബാറ്റിംഗ് തകർച്ച മുന്നിൽ നിൽക്കെ തന്റെ സ്വാഭാവിക ശൈലി വിടാതെയാണ് താരം കളിച്ചത്. സത്യത്തിൽ ആ തുടക്കമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

അലക്സ് ഹെയ്ൽസ് കഴിഞ്ഞ മത്സരത്തിലെ മാജിക്ക് ആവർത്തിക്കാതെ അഫ്രീദിക്കു വിക്കറ്റ് നൽകി മടങ്ങി. സൽറ്റിനും പിടിച്ചുനില്ക്കാന് സാധിച്ചില്ല. ബട്ട്ലർ 16 പന്തിൽ 27 റണ്സെടുത്ത് പുറത്താകുമ്പോൾ റൺ റേറ്റിൽ ഇംഗ്ലണ്ട് മുന്നിലായിരുന്നു. സ്റ്റോക്ക്- ബ്രുക് സഖ്യം സിംഗിലും ഡബിളും ഒകെ ആയി റൺ രട്ടെ ബാലൻസ് ചെയ്‌യാൻ ഇരുവർക്കുമായി. ബ്രുക് പോയതിന് ശേഷം മോയിൻ അളിയൻ സ്റ്റോക്സിന് കോട്ടായി എത്തിയത്. ഇതിനിടയിൽ അഫ്രീദിക്ക് പരിക്കേറ്റത് ഇംഗണ്ടിന് സഹായമായി. അഫ്രീദി പൂർത്തിയാക്കാത്ത ഓവറിൽ എറിഞ്ഞ ഇഫ്ത്തിഖർ 13 റൺസ് വഴങ്ങിയതോടെ ഇംഗ്ലണ്ട് മത്സരം സ്വന്തമാക്കി.

2019 ലോകകപ്പ് ഫൈനൽ ജയിപ്പിച്ച സ്റ്റോക്സ് അർദ്ധ സെഞ്ചുറി നേടി ഒരിക്കൽക്കൂടി ടീമിന് നട്ടെല്ലായി. പാകിസ്താനായി ഹാരിസ് റൗഫ് രണ്ടും അഫ്രീദി ശതാബ്‌ ഖാൻ മുഹമ്മദ് വാസിം ജൂനിയർ എന്നിവർ ഓരോ വിക്കറ്റ് നേടി.