IPL 2025: ഇങ്ങനെ ആണെങ്കിൽ നിന്റെ കാര്യത്തിൽ തീരുമാനമാകും രാഹുലേ; ആദ്യ മത്സരത്തിൽ തിളങ്ങാനാവാതെ കെ എൽ രാഹുൽ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്‌സ് 163 നു ഓൾ ഔട്ട്. 300 റൺസ് അടിക്കാൻ കെല്പുള്ള ടീം എന്ന് പലരും വിധിയെഴുതിയ ഹൈദരാബാദ് ഓൾ ഔട്ട് ആയതിൽ നിരാശരാണ് ആരാധകർ. ബാറ്റിംഗിൽ സൺ റൈസേഴ്‌സ് താരങ്ങളിൽ അങ്കിത് വർമ്മ 41 പന്തിൽ 6 ഫോറും 5 സിക്സറുമടക്കം 71 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ ബാക്കി താരങ്ങൾ ആരും തന്നെ മികച്ച പിന്തുണ നൽകിയില്ല. മത്സരത്തിൽ സൺ റൈസേഴ്സിന്റെ അഞ്ച് വിക്കറ്റുകളും സ്വാന്തമാക്കിയത് ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കാണ്.

ആദ്യ മത്സരത്തിൽ നിന്ന് വിട്ടു നിന്നെകിലും രണ്ടാം മത്സരത്തിൽ ടീമിലേക്ക് തിരികെയെത്തിയ കെ എൽ രാഹുൽ മോശമായ ബാറ്റിംഗ് പ്രകടനമാണ് നടത്തിയത്. 5 പന്തിൽ ഒരു സിക്‌സും, രണ്ട് ഫോറും അടക്കം 15 റൺസ് നേടാനേ താരത്തിന് സാധിച്ചുള്ളൂ. ഇതോടെ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ കെ എൽ രാഹുലിന് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് അവസരങ്ങൾ കുറയും എന്ന് ഉറപ്പായി.

ഡെൽഹിക്കായി ഫാഫ് ടു പ്ലെസിസ് 27 പന്തിൽ 3 സിക്സറുകളും 3 ഫോറും അടക്കം 50 റൺസ് നേടി. കൂടാതെ ജെയ്ക്ക് ഫ്രേസർ 32 പന്തുകളിൽ നിന്ന് 38 റൺസും, അഭിഷേക് പോറൽ 25* റൺസുമായി ക്രീസിൽ തുടരുകയാണ്.