എല്ലാ ദീപാവലിക്കും അവര്‍ ഇത് എടുത്തിട്ട് 'പൊട്ടിക്കും'; ഇത് ചെറിയ കളിയല്ലെന്ന് ഫറോക്ക് എഞ്ചിനീയര്‍

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പാകിസ്ഥാനും തമ്മില്‍ നടന്ന മത്സരം ഏറെ ആവേശകരമായിരുന്നു. ചിരവൈരികള്‍ ഏറ്റമുട്ടിയ മത്സരത്തില്‍ ഒരു ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ഇന്ത്യ ജയിച്ച് കയറി. ഇപ്പോഴിതാ ഈ മത്സരത്തെ വിലയിരുത്തി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഫറോക്ക് എഞ്ചിനീയര്‍.

ഞാന്‍ പറയുന്നു അവര്‍ (പ്രക്ഷേപകര്‍) എല്ലാ ദീപാവലിയിലും ഇത് പ്ലേ ചെയ്യും, എന്നെ വിശ്വസിക്കൂ (ചിരിക്കുന്നു). ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ആഘാതം പാശ്ചാത്യ ലോകം മനസ്സിലാക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. രാഷ്ട്രീയമായി അവര്‍ (ഇന്ത്യയും പാകിസ്ഥാനും) തര്‍ക്കത്തിലായതിനാല്‍ അവര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം ക്രിക്കറ്റ് പിച്ചില്‍ മാത്രമാണ്.

ഇത് വെറുമൊരു ക്രിക്കറ്റ് കളിയല്ല, അതിലും കൂടുതലാണ്! ഇന്ത്യ തോറ്റാലും പാകിസ്ഥാന്‍ തോറ്റാലും ആളുകള്‍ അത് വ്യക്തിപരമായി എടുക്കുന്നു. അര്‍ഷ്ദീപ് സിംഗ് പാകിസ്ഥാനെതിരെ ആ സിമ്പിള്‍ ക്യാച്ച് വിട്ടുകളഞ്ഞപ്പോള്‍ അവര്‍ അവനെ കുറ്റപ്പെടുത്താന്‍ തുടങ്ങി. പിന്നെ ആ പയ്യന്‍ വന്ന് ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും ഔട്ടാക്കി. അവന്‍ അതിമനോഹരമായി പന്തെറിഞ്ഞു!

ഇരുടീമുകളും നല്ല സ്പിരിറ്റോടെ കളിച്ചു, ക്രിക്കറ്റിന് അത് ഗുണം ചെയ്തു. മോശം ഒന്നും സംഭവിച്ചില്ലെന്ന് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി. അതിന് രണ്ട് ടീമുകളെയും അവരുടെ ആരാധകരെയും ഞാന്‍ അഭിനന്ദിക്കുന്നു- ഫറോക്ക് എഞ്ചിനീയര്‍ പറഞ്ഞു.