'ചോറിവിടെ കൂറവിടെ' ഫാഫിനെ ട്രോളി ബാംഗ്ലൂർ ആരാധകർ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ എൽ-ക്ലാസികോ എന്ന് വിശേഷിപ്പാക്കാവുന്ന പോരാട്ടത്തിൽ ബാംഗ്ലൂരിനെ തോൽപ്പിച്ച് ചെന്നൈ ലീഗിലെ ആദ്യ ജയം കണ്ടെത്തി. സിഎസ്‌കെ മുന്നോട്ട് വെച്ച് 217 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നിരന്തരമായി ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങിയ ടീമിന് ഒടുവിൽ ജയിക്കാനായത് ജഡ്ഡുവിന് ആശ്വാസമായി. നല്ല സീസണായിട്ടും ഇടക്ക് വന്ന ഒരു തോൽ‌വിയിൽ ബാംഗ്ലൂർ ആരാധകരുടെ കലി അടങ്ങിയിട്ടില്ല. നായകനും മുൻ ചെന്നൈ താരവുമായ ഫഫ് ഡുപ്ലെസിസിയുടെയും മുൻ നായകൻ കോലിയുടെയും മോശം പ്രകടനത്തിനാണ് ഏറ്റവും ട്രോൾ ലഭിക്കുന്നത്.

സീനിയര്‍ താരങ്ങളായ രണ്ട് പേരും ഉത്തരവാദിത്തം കാട്ടേണ്ടിയിരുന്നെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. സിഎസ്‌കെ വിട്ടെത്തിയ ഫഫ് ഡുപ്ലെസിസ് തന്റെ പഴയ ടീമിനോട് നന്ദി കാട്ടിയതാണോയെന്നൊക്കെയാണ് പല ആരാധകരും ചോദിക്കുന്നത്. ഓപ്പണറായി ഇറങ്ങിയ ഡുപ്ലെസിസിന് 9 പന്തില്‍ 8 റണ്‍സാണ് നേടാനായത്. കോഹ്‌ലിയാകട്ടെ 1 റൺസാണ് നേടിയത്.പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച 2 താരങ്ങൾ വലിയ സ്കോർ പിന്തുടർന്നപ്പോൾ മോശമായി കളിച്ചതിനാണ് ട്രോൽപൂരം. മുൻ ചെന്നൈ താരം ” ടീമിനോട് നന്ദി കാട്ടിയെന്നും” ” ചോർ ഇവിടെ കൂറവിടെ” മത്സരശേഷം ഫാഫിന് സിഎസ്‌കെ ഡ്രസിങ് റൂമില്‍ സ്വീകരണം ഉണ്ടാവുമെന്നാണ് മറ്റൊരാളുടെ പരിഹാസം.

Read more

.എന്തായാലും മികച്ച പ്രകടനം ഇതുവരെ നടത്തിയ ബാംഗ്ലൂരിനെ ഒരു തോൽവി കൊണ്ട് വിലയിരുത്തരുതെന്നും ആളുകൾ പറയുന്നുണ്ട്