എതിര്‍ ടീമില്‍ നാല് ഇടംകൈയന്മാര്‍; പ്ലെയിംഗ് ഇലവനില്‍ നിര്‍ണായക മാറ്റത്തിന് ഒരുങ്ങി ഇന്ത്യ

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ ടേബിള്‍ ടോപ്പര്‍മാരുടെ പോരാട്ടത്തില്‍, രോഹിത് ശര്‍മ്മയും കൂട്ടരും ഇന്ന് വൈകുന്നേരം 4.30 ന് ദക്ഷിണാഫ്രിക്കയ്ക്കയെ നേരിടും. മികച്ച ഒത്തൊരുമയോടെ ടീം മുന്നോട്ടു പോകുന്നെങ്കിലും ടീമില്‍ ഇന്നൊരു മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. കാരണം, പ്രോട്ടീസ് സ്‌ക്വാഡില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ കൂടുതലാണ് എന്നതാണ് ഈയൊരു മാറ്റത്തിന് ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

അതനുസരിച്ച് അക്‌സര്‍ പട്ടേലിന് പകരം ദീപക് ഹൂഡയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യയുണ്ടെന്നാണ് വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഏഴില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ നാല് പേരാണുള്ളത്. ഇവിടെ ഓഫ് സ്പിന്നറായ ഹൂഡയുടെ സേവനം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.

Read more

ഇന്ത്യന്‍ സമയം 4.30 നാണ് മത്സരം ആരംഭിക്കുക. നാലിനാണ് ടോസ്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയും ലൈവായി കണാം. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ ഇന്ത്യ മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ല.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍/ദീപക് ഹൂഡ, രവിചന്ദ്രന്‍ അശ്വിന്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.