പാകിസ്ഥാൻ ടീമിന് ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ ശരിയല്ല, ഗുരുതര ആരോപണങ്ങളുമായി ഗാരി കിർസ്റ്റൺ; പറയുന്നത് ഇങ്ങനെ

2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ നിരാശാജനകമായ പുറത്താക്കലിന് ശേഷം പിന്നാലെ ബാബർ അസമിൻ്റെ നേതൃത്വത്തിലുള്ള ടീമിനെ പാകിസ്ഥാൻ ഹെഡ് കോച്ച് ഗാരി കിർസ്റ്റൺ ആക്ഷേപിച്ചു. പാകിസ്ഥാൻ ടീമിൽ ഐക്യമില്ലെന്ന് കിർസ്റ്റൺ പറഞ്ഞതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തൻ്റെ നീണ്ട പരിശീലന ജീവിതത്തിൽ “അത്തരമൊരു സാഹചര്യം കണ്ടിട്ടില്ല” എന്നാണ് പരിശീലകൻ പറഞ്ഞത്. മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണറെ പരിശീലകനായി തിരഞ്ഞെടുത്ത ശേഷം അദ്ദേഹം ഭാഗമായ ആദ്യ ടൂർണമെന്റ് ആയിരുന്നു നടത്തിയത്.

മുൻ പതിപ്പിൽ നിന്ന് റണ്ണേഴ്‌സ് അപ്പ് ആയി ടൂർണമെൻ്റിൽ പ്രവേശിച്ച പാകിസ്ഥാൻ ടീം സമീപ വർഷങ്ങളിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്ന് ആണ് ഇത്തവണത്തെ ടി 20 ലോകകപ്പിൽ നടത്തിയത്. ഒരുപക്ഷെ അവരുടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനത്തിന് ഒടുവിൽ സൂപ്പർ 8 ൽ എത്താതെ ഗ്രുപ്പ് ഘട്ടത്തിൽ അവസാനിച്ച ആ പോരാട്ടം അവസാനിക്കുക ആയിരുന്നു. 2009-ലെ ചാമ്പ്യൻമാർ അയർലണ്ടിനെതിരായ ആശ്വാസ വിജയത്തോടെ യു.എസ്.എയിലെ തങ്ങളുടെ മോശം കാമ്പെയ്ൻ അവസാനിപ്പിച്ചു, ചിരവൈരികളായ ഇന്ത്യയോട് ഏറ്റുമുട്ടലിൽ തോൽക്കുന്നതിന് മുമ്പ് പുതുമുഖങ്ങളായ അമേരിക്കയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ പുറത്താക്കുക ആയിരുന്നു. പാക്കിസ്ഥാനിലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2011 ലെ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ഇപ്പോൾ പാകിസ്താനെ പരിശീലിപ്പിക്കുന്ന ഗാരി കിർസ്റ്റൺ രൂക്ഷ വിമർശനമാണ് ടീമിന് എതിരെ ഉന്നയിച്ചിരിക്കുന്നത്.

“പാകിസ്ഥാൻ ടീമിൽ ഐക്യമില്ല. അവർ അതിനെ ഒരു ടീം എന്ന് വിളിക്കുന്നു, പക്ഷേ അതൊരു ടീമല്ല. അവർ പരസ്പരം പിന്തുണയ്ക്കുന്നില്ല; എല്ലാവരും തമ്മിൽ വഴക്കാണ്. ഓരോരുത്തർ ഓരോ ഭാഗം പിടിക്കുന്നു. ഞാൻ നിരവധി ടീമുകളിൽ പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ ഞാൻ ഇത്തരമൊരു സാഹചര്യം ഒരിക്കലും കണ്ടിട്ടില്ല,” കിർസ്റ്റൺ പറഞ്ഞു.

കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരത്തിൽ കിർസ്റ്റൺ അതൃപ്തി പ്രകടിപ്പിച്ചതായിട്ടും റിപ്പോർട്ടുകൾ ഉണ്ട്. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫിറ്റ്നസ് നിലവാരത്തിൻ്റെ കാര്യത്തിൽ ടീം വളരെ പിന്നിലാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണറും പറഞ്ഞു.