ആരും കാണാതെ കപ്പെടുത്ത് ഓടിയാലും നീയൊക്കെ പഴത്തൊലിയിൽ തട്ടി വീഴും , ഹർഷൽ പട്ടേൽ എയറിൽ; മങ്കാദിംഗ് നിയമം അറിയില്ലെങ്കിൽ അശ്വിനോട് ചോദിച്ച് പഠിക്കുക

ഞങ്ങൾ കണ്ടെടാ ഞങ്ങളുടെ വിന്റേജ് ആർ.സി.ബിയെ. കൊൽക്കത്തയ്ക്ക് എതിരായ ബാംഗ്ലൂരിന്റെ ബോളിംഗ് കണ്ട ആരാധകർക്ക് സംശയം തോന്നിയിരുന്നു. ബാറ്റിംഗ് കൂടി കണ്ടപ്പോൾ സംശയം കുറച്ച് കൂടി. ഇന്നലത്തെ മൽസരത്തോടെ അത് പൂർത്തിയായി. അവരുടെ പഴയ ആർ സി ബി ഇങ്ങോട്ടും പോയിട്ടില്ല എന്നത് ലക്നൗവിന് എതിരെ ഇന്ന് 1 വിക്കറ്റിന് തോറ്റ മത്സരം കൂടി കണ്ടപ്പോൾ എന്നവർ ഉറപ്പിച്ചു.

മത്സരം വളരെ ആവേശകരമായിരുന്നു. ചിന്നസ്വാമിയിൽ എത്തി ഞങ്ങളുടെ കെ.ജി.എഫിനെ(കോഹ്ലി, ഫാഫ്, മാക്സ്‌വെല്‍ ) തകർക്കാൻ പറ്റിയ ആരുണ്ടെന്ന ബാംഗ്ലൂരിന്റെ ചോദ്യത്തിന് ലക്നൗ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു- ” ഞങ്ങൾക്ക് ഒരു ബീസ്റ്റ് ഉണ്ട്, അയാളുടെ പേര് നിക്കോളാസ് പൂരന്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 214 റൺസ് പിന്തുടരുന്ന ലക്നൗ തുടക്കത്തിലേ വലിയ തകർച്ചക്ക് ശേഷം മനോഹരമായി തിരിച്ചെത്തി 1 വിക്കറ്റിനാണ് എല്ലാവരും എഴുതി തള്ളിയ ശേഷം ജയം നേടിയത്.

ഇപ്പോൾ തോൽവിക്ക് പിന്നാലെ ഏറ്റവും കൂടുതൽ ട്രോൾ കിട്ടുന്നത് ഹർഷൽ പട്ടേലിനാണ്. സംഭവം താരം 2021 സീസണിലെ പർപ്പിൾ ക്യാപ് ജേതാവ് ആയതുകൊണ്ട് തന്നെയാണ്. ചെണ്ടകൾ എന്ന വിശേഷണമുള്ള ആർ സി ബി ബോളിംഗ് നിറയെ നയിക്കേണ്ട താരം 4 ഓവറിൽ വഴങ്ങിയത് 48 റൺസാണ്. അതിൽ അവസാന ഓവർ മര്യാദക്ക് എറിഞ്ഞ താരം 3 ഓവറിൽ നിന്നായി വഴങ്ങിയതാണ് ഇതിലെ 32റൺസും.

അവസാന ഓവറിൽ 2 വിക്കറ്റ് എടുത്ത ഹർഷൽ ബാംഗ്ലൂരിനെ ജയത്തിലേക്ക് കൊടുവരുമെന്ന് തോന്നിച്ചു, അവസാന പന്തിൽ 1 റൺസ് വേണ്ട അവസ്ഥയിൽ നോൺ-സ്ട്രൈക്കർ എൻഡിൽ നിന്ന ബിഷ്‌ണോയി തന്റെ ക്രീസിൽ നിന്ന് ഇറങ്ങി നില്കുന്നത് ഹർഷൽ പട്ടേൽ കണ്ടു. അതിനാൽ തന്റെ ബൗളിംഗ് സ്‌ട്രൈഡിൽ തന്നെ അദ്ദേഹത്തിന്റെ ബോളിംഗ് ആക്ഷനിൽ തന്നെ ബെയ്‌ൽസ്‌ ഇളക്കി മാറ്റി പഴയ മങ്കാദിംഗ് നടത്താൻ ഇരുന്ന താരത്തിന് പിഴച്ചു. ഓടുന്നതിനിടെ പന്ത് സ്റ്റമ്പിൽ കൊള്ളിക്കാൻ താരത്തിന് കഴിഞ്ഞില്ല. രണ്ടാമത്തെ ശ്രമത്തിൽ പന്ത് സ്റ്റമ്പിൽ കൊള്ളിച്ചുവെങ്കിലും അത് നിയമവിധേയം അല്ലായിരുന്നു. വീണ്ടും എറിഞ്ഞ അവസാന പന്തില്‍ ആവേശ് ഖാന് ബാറ്റില്‍ കൊള്ളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദിനേശ് കാര്‍ത്തികിന് റൺ ഔട്ട് ആകാൻ കഴിഞ്ഞില്ല . അവസരം മുതലാക്കി ആവേശ് ഖാന്‍ ആവേശ വിജയം സമ്മാനിച്ചു.

ചുരുക്കി പറഞ്ഞാൽ പേരുകേട്ട ബാംഗ്ലൂർ ബാറ്റിംഗ് നിര എടുക്കുന്ന ഒരു സ്കോറും ഈ ബോളർമാറുമായി പ്രതിരോധിക്കാൻ ഇറങ്ങുമ്പോൾ സേഫ് അല്ല.

https://twitter.com/comicverseyt/status/1645492205963087872/photo/1