എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

സെലിബ്രിറ്റി റെസ്റ്റോറൻ്റുകൾക്ക് ഭക്ഷണ പ്രേമികൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഇടയിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട് . ഇത്തരത്തിൽ ഉള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതും അവിടെ വെച്ച് എങ്ങാനും ഈ താരങ്ങളെ ഒകെ കണ്ടാൽ അവരുമായി ഫോട്ടോ എടുക്കുന്നതിനെയും ഒകെ പ്രിവിലേജ് ആയി കാണുന്ന ഒരുകൂട്ടം ആളുകൾ നമുക്ക് ഇടയിലുണ്ട്.

വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള വൺ8 കമ്യൂണിൽ അടുത്തിടെ വളരെ ഉയർന്ന വിലയ്ക്ക് മോശം ഭക്ഷണം കഴിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു യുവതി എഴുതിയ പോസ്റ്റ് വൈറലായിരുന്നു. താൻ ഓർഡർ ചെയ്ത കോൺ സ്റ്റാർട്ടറിൻ്റെ ചിത്രം ഉപയോക്താവ് പങ്കിട്ടു, X-ൽ ഇങ്ങനെ എഴുതി: “ഇതിന് വൺ8 കമ്മ്യൂണിൽ (sic) ഞാൻ 525 രൂപ നൽകി.”

എന്തായാലും പോസ്റ്റ് വന്നതിന് പിന്നാലെ എഴുതിയ സ്നേഹ എന്ന യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. “ഔദ്യോഗികമായി, നിങ്ങൾ സമ്പന്നനാണ്, ഒരാൾ എഴുതി. മറ്റൊരാൾ ഇങ്ങനെ എഴുതി “ഓർഡർ ചെയ്യുന്നതിനുമുമ്പ് നിങ്ങൾക്കത് അറിയാമായിരുന്നു, അതിനാൽ കരച്ചിൽ നിർത്തുക”

” അത്ര വലിയ ഹോട്ടലിലൊക്കെ കഴിക്കാൻ പോകുമ്പോൾ അതിന് വിലയും കൊടുക്കണം എന്ന് മനസിലാക്കണം. പണം ഇല്ലാത്തവർ അങ്ങോട്ട് പോകരുത്.” മറ്റൊരാൾ കുറിച്ചു.

എന്തായാലും മുമ്പും സോഷ്യൽ മീഡിയയിൽ കോഹ്‌ലിയുടെ വൺ8 റെസ്റ്റോറന്റുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഒരുപാട് വന്നിട്ടുണ്ട്.

https://x.com/itspsneha/status/1878102417306275852