'അന്ന് അദ്ദേഹത്തോടുള്ള ബഹുമാനം എനിക്ക് നഷ്ടപ്പെട്ടു'; ഡിവില്ലിയേഴ്‌സിനെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കന്‍ താരം

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കന്‍ താരം ഖയ സാണ്ടോ. 2015ല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതെ ഡിവില്ല്യേഴ്‌സ് തന്നെ തഴഞ്ഞെന്നാണ് സോണ്ടോയുടെ ആരോപണം.

‘ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് എന്നെ വിളിച്ച് കാര്യം പറഞ്ഞു. ടീമില്‍ ഉണ്ടാവില്ലെന്നും അത് തന്റെ സ്വന്തം തീരുമാനമാണെന്നും പറഞ്ഞു. ആ സമയത്ത് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനമൊക്കെ പോയി. കുട്ടിക്കാലത്ത് എന്റെ ഹീറോ ആയിരുന്ന ഒരാള്‍ ആ തീരുമാനത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് എനിക്ക് അവിശ്വസനീയമായി തോന്നി.’

Pin on Live Online Matches

‘ഉറപ്പായും എന്നെ ഇവര്‍ക്ക് വേണ്ടെന്ന് മനസിലാക്കിയ ഞാന്‍ ടീമില്‍ നിന്ന് അകന്നു. എനിക്ക് പകരം കളിച്ചവര്‍ പിന്നീട് നേട്ടങ്ങളുണ്ടാക്കുന്നതും ഐ.പി.എല്ലില്‍ കളിക്കുന്നതുമൊക്കെ കണ്ട് വിഷമം തോന്നി’ സോണ്ട പറഞ്ഞു.

South Africa cricket - AB de Villiers decides 'his retirement will remain  final' - CSA

Read more

മുമ്പും പലതവണ ഡിവില്ലിയേഴ്‌സിനെതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ടീമിലെ കറുത്ത വര്‍ഗക്കാരോടുള്ള താരത്തിന്റെ അവഞ്ജ പലരും തുറന്നു പറഞ്ഞിട്ടുണ്ട്.