മൂന്ന് ഫോർമാറ്റിലെയും രാജാവ് അവൻ തന്നെ; ആകാശ് ചോപ്രയുടെ വാക്കുകളിൽ കോരിത്തരിച്ച് ക്രിക്കറ്റ് ആരാധകർ

മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമെന്റേറ്ററുമായ ആകാശ് ചോപ്രയോട് ടെസ്റ്റ്, ഏകദിനം, ടി 20 എന്നി ഫോർമാറ്റുകളിലെ മികച്ച താരം ഏത് ഇന്ത്യൻ കളിക്കാരനാണ് എന്ന ചോദ്യത്തിൽ മറുപടി നൽകിയിരിക്കുകയാണ്. മൂന്ന് ഫോർമാറ്റുകളിലും ഒരേ പോലെ വർഷങ്ങളായി മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കണമെങ്കിൽ ആ താരത്തിന്റെ പേര് വിരാട് കോലി ആയിരിക്കണം എന്നാണ് ചോപ്ര മറുപടി. ഐസിസിയുടെ മിക്ക ടൂർണമെന്റുകളിലും കോലിയുടെ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യൻ ടീം ഉയർന്ന സ്‌കോറുകൾ കയറ്റിയിരുന്നത്. അത് വർഷങ്ങളായി തുടരുന്ന താരവും അദ്ദേഹം ആണ്.

ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ:

” 3 ഫോർമാറ്റുകളിലും വർഷങ്ങളായി ഒരേ പോലെ സ്ഥിരതയോടെ കളിക്കുന്ന ഒരു താരം ഉണ്ടെങ്കിൽ അത് വിരാട് മാത്രമായിരിക്കും. അദ്ദേഹം വിരമിക്കുമ്പോൾ എന്തൊരു ചരിത്രപരമായ യാത്രയിലൂടെ ആണ് അദ്ദേഹം കടന്ന് പോയത്. ഇപ്പോൾ അദ്ദേഹം രാജകീയമായി തന്നെ പടിയിറങ്ങി ഇരിക്കുകയാണ്. തീർച്ചയായും വിരാടിനെ മിസ് ചെയ്‌യും. ആർക്കും പകരം കണ്ടെത്താൻ സാധിക്കില്ല അദ്ദേഹത്തിന്റെ വിടവിനെ”

Read more

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായുള്ള മത്സരത്തിൽ വിരാട് കോലിക്കായിരുന്നു പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരം. മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിൽ വെച്ചായിരുന്നു വിരാട് തന്റെ ടി 20 വിരമിക്കലിനെ പറ്റി ഔത്യോഗീകമായി പ്രഖ്യാപിച്ചത്. താരത്തിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും, രവീന്ദ്ര ജഡേജയും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. ഇവർ 3 പേരും തന്റെ അവസാന ടി 20 ലോകകപ്പ് ഇന്ത്യയ്ക്ക് വേണ്ടി നേടിയിട്ടാണ് അവരുടെ യാത്ര അവസാനിപ്പിച്ചത്.