ഇന്ത്യൻ ടീമിലേക്ക് പോലും ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് സംശയിച്ച ഒരു കാലം ഉണ്ടായിരുന്നു ഹാർദിക്കിന്. ആ അവസ്ഥയിൽ നിന്ന് ഇപ്പോൾ താരത്തെ ഭാവി ഇന്ത്യൻ ടീമിന്റെ നായകൻ എന്നാണ് ആരാധകർ പറയുന്നത്. ഐ.പി.എൽ ജേതാക്കളായ ഗുജറാത്തിന്റെ നായകൻ ആയതോടെയാണ് താരത്തിന്റെ ജാതകം തെളിഞ്ഞത്.
തിങ്ങിനിറഞ്ഞ ഹോം ആരാധകർക്ക് മുന്നിൽ ഫൈനലിൽ സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവരുടെ പ്രധാന വിക്കറ്റുകൾ താരം വീഴ്ത്തി, ബാറ്റുകൊണ്ടും ബൗളുകൊണ്ടും മികച്ച പ്രകടനമാണ് താരം നടത്തിയത്.
കഴിഞ്ഞ വർഷം ഐസിസി ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിനാൽ ഈ സീസണിലേക്ക് വരുന്നതിന് മുമ്പ് പാണ്ഡ്യയ്ക്ക് കാര്യമായൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ഇനി ബൗൾ എറിയുമോ എന്നുള്ള കാര്യം സംശയം ആയ സാഹചര്യത്തിലായിരുന്നു ഫൈനലിലെ പ്രകടനമെന്ന് ഓർക്കണം.
മോശം ഫോം കാരണം തന്നെ മുംബൈ ഇന്ത്യൻസ് താരത്തെ നിലനിർത്തിയിരുന്നില്ല. എന്തായാലും തന്റെ വിമർശകർക്കുള്ള മറുപടിയാണ് താരമിപ്പോൾ നൽകിയിരിക്കുന്നത്. ആശിഷ് നെഹ്‌റയാണ് തന്നിൽ മാറ്റം ഉണ്ടാക്കിയതെന്ന് താരം പറഞ്ഞിരുന്നു.
മുൻ വെസ്റ്റ് ഇൻഡീസ് പേസർ ഇയാൻ ബിഷപ്പ് ഹാർദിക്കിനെ പുകഴ്ത്തി ട്വിറ്ററിൽ കുറിച്ചു, പാണ്ഡ്യ ബൗൾ ചെയ്യാൻ തുടങ്ങിയാൽ ഏത് ടീമിനും വലിയ മുതൽക്കൂട്ടാണ്. ഗുജറാത്തിനെ അഭിനന്ധിച്ചുള്ള പോസ്റ്റിൽ താരം ഇങ്ങനെ പറഞ്ഞു.
Read more
” ബൗൾ കൂടി എറിയാൻ തുടങ്ങിയതിനാൽ തന്നെ പാണ്ഡ്യ സ്വർണമാണ്”