ഈ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. രാജസ്ഥാനെ വിഷമിക്കുന്ന പ്രധാന പ്രശനം കിവീസ് ഓൾറൗണ്ടർ ഡാർയിൽ മിച്ചലിന്റെ മോശം ഫോമാണ്. മെഗാ താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് മിച്ചെലിനെ സ്വന്തമാക്കിയ റോയൽസിന് താരത്തിൽ നിന്ന് ഇതുവരെ പ്രതീക്ഷിച്ച പ്രകടനം കിട്ടിയിട്ടില്ല.
ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കെതിരെ രാജസ്ഥാൻ റോയൽസ് ഏറ്റവും ഒടുവിലായി കളിച്ച 2 മത്സരങ്ങളിലാണ് മിച്ചെലിന് അവസരം ലഭിച്ചത്. 20 പന്തിൽ 17, 24 പന്തിൽ 16 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. ഈ രണ്ട് മത്സരങ്ങളിലും ബൗളിങ്ങിൽ താരം ഒരുപാട് റൺസ് വഴങ്ങുകയും ചെയ്തു. മുംബൈക്ക് എതിരെ നടന്ന മത്സരത്തിൽ താരമെറിഞ്ഞ ഓവറാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും പറയാം. എന്നാൽ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനകളുടെ പേരിൽ താരത്തെ ഒഴിവാക്കരുതെന്നും ഇനിയും അവസരം കൊടുക്കണമെന്നും പറയുകയാണ് ഡാനിയൽ വെട്ടോറി.
‘മിച്ചെലിനെ വിശ്വാസത്തിലെടുക്കാൻ രാജസ്ഥാനു 2 കാരണങ്ങളാണുള്ളത്. റിസർവ് ബെഞ്ചിൽ രാജസ്ഥാനു ചുരുക്കം താരങ്ങൾ മാത്രമേയുള്ളു. അതിനേക്കാൾ ഉപരി, ക്രിക്കറ്റ് താരം എന്ന നിലയിൽ തന്റെ മികവു തെളിയിക്കാൻ മിച്ചെലിന് ഇതുവരെ സാധിച്ചിട്ടില്ല. താരത്തെ ഫ്രീയായി കളിയ്ക്കാൻ അനുവദിച്ചാൽ കിവീസിനായി ചെയ്ത പോലെ മികച്ച പ്രകടനങ്ങൾ നടത്താൻ താരത്തിന് സാധിക്കും.”
Read more
ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയാണ് രാജസ്ഥാന്റെ എതിരാളികൾ. ജയിച്ചാൽ പ്ലേ ഓഫിനോട് അടുക്കാൻ സഞ്ജുവിനും കൂട്ടർക്കും സാധിക്കും.