ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുമ്പ് രാജസ്ഥാൻ റോയൽസ് പരിശീലകനായ രാഹുൽ ദ്രാവിഡിന് കീഴിൽ ബാറ്റിംഗ് പരിശീലനം തുടങ്ങി മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് അക്കാദമിയിലെത്തിയ സഞ്ജു സാംസൺ ദ്രാവിഡിന്റെ കീഴിൽ പരിശീലനം നടത്തി ഒരുക്കങ്ങൾ ആരംഭിക്കുക ആയിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ രണ്ട് സെഞ്ചുറികൾ അടിച്ച സഞ്ജു തൊട്ട് മുമ്പ് നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ അവസാന മത്സരത്തിലും സെഞ്ച്വറി നേടുക ആയിരുന്നു. ഇന്ത്യയുടെ വൈറ്റ് ബോൾ ടീമുകളിൽ എല്ലാം ഇടം നേടാനുള്ള സുവാരണാവസരമാണ് സഞ്ജുവിന് മുന്നിൽ ഉള്ളത്. രോഹിത്തിന് പകരം ഒരു നല്ല ഓപ്പണറെ നോക്കുന്ന ഇന്ത്യക്ക് സഞ്ജു നല്ല ഓപ്ഷൻ ആണ്. രോഹിത്തിന്റെ അതെ ശൈലി ആണ് സഞ്ജുവിനും.
എന്തായാലും സഞ്ജു വന്നത് രാജസ്ഥാനും ഉണർവായി. ഒരേ സമയം രാജസ്ഥാന്റെ ഐപിഎൽ ഒരുക്കങ്ങളും അതുപോലെ പുതിയ വർഷത്തെ ഇന്ത്യൻ ടീമിനായിട്ടുള്ള ഒരുക്കങ്ങളും സഞ്ജു ആരംഭിച്ച് കഴിഞ്ഞു. തന്റെ ഇഷ്ട പരിശീലകന്റെ കീഴിൽ സഞ്ജു പരിശീലനം നടത്തുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read more
സഞ്ജു സ്ഥിരതയോടെ തിളങ്ങുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷയും.