ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ സഞ്ചരിക്കുന്നത്. നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയമാണ് മെസി കൊടുത്തു കൊണ്ടിരിക്കുന്നത്. 2026 ഇൽ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട് പോയിന്റ് പട്ടികയിൽ അര്ജന്റീനയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതിന് കാരണം മെസിയുടെ മികവ് തന്നെയാണ്.
തന്റെ കരിയറിന്റെ അവസാന മത്സരങ്ങൾ ലയണൽ മെസി ഇപ്പോൾ ആസ്വദിക്കുകയാണ്. എന്നാൽ ഓരോ മത്സരങ്ങൾ കഴിയുമ്പോൾ മെസിയെ അലട്ടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും, ആ പ്രശ്നത്തെ തരണം ചെയ്യാൻ മെസിക്ക് സാധിക്കുന്നില്ല എന്നും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അർജന്റീനൻ താരവും, ഇന്റർ മിയാമിയിൽ മെസിയുടെ സഹതാരവുമായ ഫെഡറിക്കോ റെഡോണ്ടോ.
ഫെഡറിക്കോ റെഡോണ്ടോ പറയുന്നത് ഇപ്രകാരം:
Read more
” മെസിയെ സംബന്ധിച്ച ഇനി ഫുട്ബാളിൽ അദ്ദേഹത്തിന് നേടാനായി ഒന്നും തന്നെയില്ല. മെസി കളിക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയം തുറന്നാണ് കളിക്കുന്നത്. എല്ലാ മത്സരവും വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന താരമാണ് മെസി. എന്നാൽ ഏതെങ്കിലും മത്സരങ്ങൾ തോറ്റാൽ ഏറ്റവും കൂടുതൽ വേദനിക്കുന്നതും മെസിയാണ്. ആ വേദനയെ മറികടന്നു വരാൻ അദ്ദേഹത്തിന് കുറച്ചധികം സമയം വേണ്ടി വരും. അത് മാത്രമാണ് മെസിയുടെ കുറവ്” ഫെഡറിക്കോ റെഡോണ്ടോ പറഞ്ഞു.