ഭാരതപ്പുഴയില്‍ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

തൃശൂര്‍ ഭാരതപ്പുഴയില്‍ കുടുംബത്തോടൊപ്പം ഒഴുക്കില്‍പ്പെട്ട യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചെറുതുരുത്തി സ്വദേശിയായ റെഹാനയാണ് മരിച്ചത്. കുളിക്കാനിറങ്ങുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ക്കൊപ്പം പുഴയിലിറങ്ങിയ ഭര്‍ത്താവ് കബീര്‍, മകള്‍ സെറ, സഹോദരിയുടെ മകന്‍ ഫയാന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യുവതിയ്ക്ക് ജീവന്‍ നഷ്ടമായത്. കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതിന് പിന്നാലെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് റെഹാനയെ പുഴയില്‍ നിന്ന് കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സ് സംഘവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കബീറിനും കുട്ടികള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.