'അവന്റെ ഇംഗ്ലീഷ് മികച്ചതല്ല'; ബാബര്‍ അസമിനെ പരിശീലിപ്പിക്കുന്നതിലെ വെല്ലുവിളി വെളിപ്പെടുത്തി ഹെര്‍ഷല്‍ ഗിബ്‌സ്

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ബാറ്ററും മുന്‍ കറാച്ചി കിംഗ്സ് പരിശീലകനുമായ ഹെര്‍ഷല്‍ ഗിബ്സ് പിഎസ്എല്‍ സമയത്ത് ബാബര്‍ അസമുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ബാബര്‍ അസമുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഭാഷ ഒരു തടസ്സമാണെന്ന് ഗിബ്‌സ് തുറന്നു സമ്മതിച്ചു. കൃത്യമായ വാക്കുകളില്‍ പറഞ്ഞാല്‍, പാകിസ്ഥാന്‍ സ്റ്റാര്‍ ബാറ്ററുടെ ഇംഗ്ലീഷ് അവ്യക്തത ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നു.

അടുത്തിടെ നടന്ന ഏകദിനങ്ങളില്‍ വ്യക്തമായി ഫോമിലല്ലാത്ത അസം, ആദ്യം ന്യൂസിലന്‍ഡിനെതിരെയും പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരെയും യഥാക്രമം 10 (23), 23 (19) റണ്‍സ് നേടി നിരാശപ്പെടുത്തി. പാകിസ്ഥാന്‍ ബാറ്ററുടെ പോരാട്ടം കണ്ടതിന് ശേഷം, ഒരു ഉപയോക്താവ് എക്സില്‍ എഴുതി, ”ഹേ ഗിബ്സ്, 2021/2022 ല്‍ കറാച്ചി കിംഗ്സിനൊപ്പമുള്ള പിഎസ്എല്‍ സമയത്ത് നിങ്ങള്‍ ചെയ്തതുപോലെ ബാബര്‍ അസമിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കു? ഈ സമയം അവന്‍ നിങ്ങളുടെ ഇടപെടല്‍ നിരസിക്കില്ലെന്ന് ഞാന്‍ കരുതുന്നു.

മറുപടിയായി, ഹെര്‍ഷെല്‍ ഗിബ്സ് പറഞ്ഞു, ‘ഭാഷ ബാബറിന്റെ പ്രശ്നമാണ്… നിങ്ങള്‍ക്കറിയാവുന്നതുപോലെ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് അത്ര മികച്ചതല്ല. അതിനാല്‍ അദ്ദേഹത്തിന് പോയിന്റുകള്‍ നേടുന്നത് ബുദ്ധിമുട്ടാണ്.’

ഈ കമന്റിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ആശയവിനിമയം എളുപ്പമാക്കുന്ന നിരവധി വിവര്‍ത്തന ഉപകരണങ്ങള്‍ ഇന്ന് ലഭ്യമായതിനാല്‍ ഈ പ്രസ്താവന ഒഴികഴിവാണെന്ന് ചിലര്‍ പറയുന്നു. മറ്റുള്ളവര്‍ ഗിബ്‌സ് പറഞ്ഞതിനോട് യോജിക്കുന്നു.

Read more