ന്യൂസിലൻഡിനെതിരായ പൂനെ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയതിന് ശേഷം വാഷിംഗ്ടൺ സുന്ദറിൻ്റെ മൂത്ത സഹോദരി ഷൈലജ ഓൾറൗണ്ടറുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ക്രിക്കറ്റ് കമൻ്റേറ്ററുമായ ഷൈലജ തൻ്റെ വിജയം ആസ്വദിക്കാൻ സുന്ദറിനോട് അഭ്യർത്ഥിച്ചു, കാരണം അഞ്ച്-6 വിക്കറ്റുകൾ നേടിയതിന് ശേഷം മാത്രമാണ് തന്റെ സഹോദരൻ ചിരിച്ചതെന്നുള്ള പരാതിയാണ് ഉന്നയിച്ചത്.
മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനോട് സ്വന്തം തട്ടകത്തിൽ 3-0ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയപ്പോൾ ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം നടത്തിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു സുന്ദർ. പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിന് പകരക്കാരനായി ഇറങ്ങിയ അദ്ദേഹം 7-59 ന് മികച്ച പ്രകടനമാണ് നടത്തിയത്.
Rediff.com-ന് നൽകിയ അഭിമുഖത്തിൽ, ഷൈലജ സുന്ദറിൻ്റെ ചില രീതികൾകെക്കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
“വീട്ടിലായിരിക്കുമ്പോൾ അവൻ വിശ്രമിക്കാൻ ഇഷ്ടപെടുന്നു. അവൻ അമ്മയോടൊപ്പം സമയം ചിലവിടുന്നു. ഞങ്ങളോടൊപ്പം കളിക്കും. വളർത്തുമൃഗങ്ങളെ കളിപ്പിക്കുന്നു. എന്നാൽ പൊതുവെ ഞങ്ങൾ അത്ര സന്തോഷം പ്രകടിപ്പിക്കുന്നവരും സംസാരിക്കുന്നവരും ആയിരുന്നില്ല. എന്നാൽ വാഷി മികവ് കാണിച്ചിട്ടും ചിരിച്ച് പോലുമില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.”
“പുണെയിൽ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ദിവസം വൈകുന്നേരം ഞാൻ വാഷിയോട് ഇക്കാര്യം സൂചിപ്പിച്ചു, ഞാൻ അവനോട് സംസാരിച്ചു. ഞാൻ അവനെ നിരീക്ഷിക്കുകയായിരുന്നു, ഞാൻ അവനോട് പറഞ്ഞു, “5-6 വിക്കറ്റുകൾ വീഴ്ത്തുന്നത് വരെ നീ അക്ഷരാർത്ഥത്തിൽ പുഞ്ചിരിച്ചില്ല. ആസ്വദിക്കൂ, നന്നായി കളിച്ച് അനുകൂലമായി നിൽക്കുന്ന സാഹചര്യം ആസ്വദിക്കാൻ ശ്രമിക്കുക.”
“നിങ്ങൾ ആ മത്സരത്തിന്റെ ഹൈലൈറ്റ് കണ്ടാൽ 6 വിക്കറ്റുകൾ ഒകെ വീഴ്ത്തി കഴിയുമ്പോൾ അവൻ ചിരിക്കുന്നത് കാണാൻ സാധിക്കും ” ഷൈലജ കൂട്ടിച്ചേർത്തു.
എന്തായാലും ഇന്ത്യ രവിചന്ദ്രൻ അശ്വിനുശേഷം മുന്നോട്ട് വെക്കുന്ന ഒരു പേര് തന്നെയാണ് സുന്ദറിന്റെ.