ഇന്ത്യൻ വെറ്ററൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ കുറച്ച് ദിവസം മുന്നേ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളോടും അദ്ദേഹം വിട പറഞ്ഞു. ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷം രോഹിത് ശർമ്മയ്ക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ സ്പിന്നർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വികാരനിർഭരമായ നിമിഷമായിരുന്നു അശ്വിന്റെ വിടവാങ്ങൽ.
ഇന്ത്യക്ക് വേണ്ടി 2011 മുതൽ ടീമിൽ ഉള്ള താരമാണ് രവിചന്ദ്രൻ അശ്വിൻ. എന്നാൽ ടീമിലെ ഏറ്റവും സീനിയർ താരമായിരുന്നിട്ടും ഇന്ത്യൻ നായകനാകാൻ അശ്വിന് സാധിച്ചിരുന്നില്ല. അതിൽ ഒരു വിഷമവും പരാതിയും ഇല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:
“വിരമിക്കലിനെക്കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നുണ്ട്. ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് തീരുമാനം എടുത്തത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ തീരുമാനല്ല. കഴിഞ്ഞ രണ്ട് വർഷമായി എന്റെ മാനസികാവസ്ഥയിൽ മാറ്റം വന്നിട്ടുണ്ട്, അതിന് മുമ്പ് ഉറങ്ങാൻ കിടക്കുമ്പോൾ വരെ വിക്കറ്റെടുക്കുന്നതായിരുന്നു മനസ്സിൽ കണ്ടിരുന്നത്, ഇപ്പോൾ അതില്ലാത്തത് കൊണ്ട് തന്നെ മാറി നിൽക്കാൻ സമയമായെന്ന് തോന്നിയെന്നും”
അശ്വിൻ തുടർന്നു:
Read more
“ഇന്ത്യൻ ക്യാപ്റ്റനാവാൻ കഴിയാത്തതിൽ ഒരു വിഷമവും പരാതിയുമില്ല. എല്ലാ ക്യാപ്റ്റൻമാർക്ക് കീഴിലും വളരെ ആസ്വദിച്ചും സ്വാതന്ത്രവുമായാണ്
ഞാൻ കളിച്ചത്. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച് കളിക്കാനാവുമെന്ന് കരുതുന്നു, എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒരു ഇടമാണ് ചെന്നൈ, ഇന്ത്യൻ ടീമിലേക്കുള്ള വളർച്ചയും ഇവിടെ നിന്നായിരുന്നു” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.