നീ കാരണം സ്ട്രൈറ്റ് ഡ്രൈവ് ഞാൻ വെറുത്തു, ബാറ്റd കൊണ്ട് എന്നെ പുറത്താക്കിയവനാണ് നീ; ഇന്ത്യൻ സൂപ്പർ താരത്തോട് സച്ചിൻ വക മറുപടി

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് റെക്കോഡുകളിൽ മാത്രമല്ല മുന്നിൽ മറിച്ച് കലക്കൻ മറുപടി നൽകുന്ന കാര്യത്തിലും മുന്നിലാണ്. മുൻ ക്രിക്കറ്റ് താരങ്ങളായ ആർപി സിംഗ്, ആകാശ് ചോപ്ര എന്നിവരുമായുള്ള ചില രസകരമായ തമാശകളിൽ അദ്ദേഹം അത് ഒരിക്കൽ കൂടി തെളിയിച്ചു.

ചോപ്രയും ആർപി സിംഗും ഒരു SA20 ഗെയിമിനെക്കുറിച്ച് കമന്റ് ചെയ്യുകയായിരുന്നു, കൂടാതെ ‘റൺ ഔട്ട് അറ്റ് നോൺ-സ്ട്രൈക്കേഴ്‌സ് എൻഡ്’ എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടത്തിയത്. സൗത്ത് ആഫ്രിക്കൻ ലീഗിലെ ഒരു മത്സരത്തിൽ നടന്ന റണ്ണൗട്ടിനെ അവർ വിശകലനം ചെയ്യുകയും നോൺ-സ്ട്രൈക്കറെ പുറത്താക്കാൻ ബൗളർ എന്തെങ്കിലും വൈദഗ്ധ്യം ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംസാരിക്കുമ്പോൾ സച്ചിന്റെ പേര് അതിലേക്ക് വന്നു.

ചർച്ചയ്ക്കിടെ, എടുത്ത് തന്റെ ഒരു സ്‌ട്രെയിറ്റ് ഡ്രൈവ് തട്ടി ബൗളറുടെ ഒരു ഡിഫ്ലെക്ഷൻ
കാരണം നോൺസ്‌ട്രൈക്കറുടെ സ്റ്റമ്പിൽ തട്ടിയത് താരം ഓർത്തു, ആ സമയം ഗ്രൗണ്ടിൽ ഉണ്ടായിരുന്ന നോൺ സ്‌ട്രൈക്കർ ആകട്ടെ മഹാനായ സച്ചിൻ ടെണ്ടുൽക്കറായിരുന്നു.

ആകാശ് ചോപ്ര ഇത് കേട്ട് ആർ പി നിങ്ങൾ സച്ചിനോട് മാപ്പ് പറയാനും പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് വായിച്ചു, ആർ‌പി സിംഗിന്റെ സ്‌ട്രെയിറ്റ് ഡ്രൈവിൽ താൻ നിരാശനാണെന്ന് തമാശ രീതിയിൽ സമ്മതിച്ചു. മുൻ പേസർ ബാറ്റുകൊണ്ടുപോലും വിക്കറ്റ് വീഴ്ത്താറുണ്ടെന്ന് പറഞ്ഞാണ് സച്ചിൻ ട്രോളിയത്.

സച്ചിന്റെ ട്വീറ്റ് ഇതാണ്:

“അന്ന് , സ്‌ട്രെയിറ്റ് ഡ്രൈവ് എന്റെ പ്രിയപ്പെട്ട ഷോട്ട് ആയിരുന്നില്ല! ആർ പി സിങ് ബാറ്റുകൊണ്ടും വിക്കറ്റ് വീഴ്ത്താൻ മിടുക്കനാണ്.”

Read more

സച്ചിന്റെ തഗ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.