'അവനെ എട്ടാമത്തെ ലോകാത്ഭുതമാക്കാനുള്ള നിവേദനത്തിൽ ഞാൻ ഒപ്പിടും'; വാങ്കഡെയെ കോരിത്തരിപ്പിച്ച് കോഹ്‌ലി

സൗത്ത് ആഫ്രിക്കയെ 7 റൺസിന്‌ പരാജയപ്പെടുത്തി ഇന്ത്യ ലോക കപ്പ് നേടിയതോടെ ഗംഭീര സ്വീകരണമാണ് ജന്മനാട്ടിൽ താരങ്ങൾക്ക് ലഭിച്ചത്. ഇന്നലെ രാവിലെയാണ് ഇന്ത്യൻ ടീം തിരികെ എത്തിയത്. 11 മണിയോടെ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു തിരിച്ച മുംബൈയിലേക്ക് മടങ്ങി. വൈകുനേരം 4 മണിയോടെ റോഡ് ഷോയും ആരംഭിച്ചു. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പൊതുപരുപാടിയും ഉണ്ടായിരുന്നു. പരിപാടിക്കിടെയിൽ വെച്ച് വിരാട് കോലി ബോളർ ജസ്പ്രീത് ഭുമ്രയുടെ മികവിനെ പ്രശംസിച്ചിരുന്നു.

വിരാട് കോഹ്‌ലിയുടെ വാക്കുകൾ ഇങ്ങനെ:

“എല്ലാവരെയും പോലെ ഞാനും മനസ്സിൽ ഉറപ്പിച്ചിരുന്നു ഞങ്ങൾ തോൽക്കും എന്ന്. അവസാന 5 ഓവർ ആയിരുന്നു മത്സരത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. അതിൽ രണ്ട് ഓവറുകൾ അദ്ദേഹം എറിഞ്ഞു കളി തിരികെ പിടിച്ചു തന്നു. അതൊരു അത്ഭുതമായി തോന്നി. വീണ്ടും വീണ്ടും അദ്ദേഹം അത് തന്നെ ആണ് ടീമിന് വേണ്ടി ചെയ്യുന്നതും. ജസ്പ്രീത് ബുമ്രയ്ക്ക് വലിയ കൈയടി കൊടുക്കാം.”

ഈ ടൂർണമെൻ്റിൽ ഞങ്ങളെ കളികളിലേക്ക് തിരികെ കൊണ്ടുവന്ന ഒരാളെ വീണ്ടും വീണ്ടും അഭിനന്ദിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അവൻ കഴിയുന്നിടത്തോളം കാലം ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ജസ്പ്രീത് ബുംറയെ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാക്കാനുള്ള നിവേദനത്തിൽ ഞാൻ ഒപ്പിടും. അദ്ദേഹം ഒരു തലമുറയിലെ ബോളറാണ്,” കോഹ്ലി  കൂട്ടിച്ചേർത്തു. .

30 ബോളിൽ 30 എന്ന നിലയിൽ കളി നിന്നപ്പോൾ ബുമ്രയുടെ മികവിൽ ആയിരുന്നു മത്സരം തിരികെ പിടിച്ചത്. ഈ ടൂർണമെന്റിൽ എല്ലാം കൂടെ താരം 32 ഓവറുകൾ ആണ് എറിഞ്ഞത്. അതിൽ 110 ഡോട്ട് ബോളുകളാണ് താരം നേടിയത്. ഇത്തവണത്തെ പ്ലയെർ ഓഫ് ദി സീരീസ് പുരസ്കാരവും ജസ്പ്രീത് ബുമ്രയാണ് കരസ്ഥമാക്കിയത്.