ടെസ്റ്റ് ക്രിക്കറ്റിൽ എംഎസ് ധോണിയേക്കാൾ മികച്ച താരമാണ് ഋഷഭ് പന്ത് എന്നാണ് പല മുൻ താരങ്ങളും ഇതിനോടകം തന്നെ വിലയിരുത്തപ്പെടുന്നത്. ടോണിയുടെ വിടവറിയാതെ പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിച്ചു എന്ന് ഈ കാലഘട്ടത്തിൽ അദ്ദേഹം നടത്തിയ അസാധ്യ പ്രകടനത്തിലൂടെ നമുക്ക് ഉറപ്പിക്കാൻ സാധിക്കും.
എന്തയാലും പന്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. ഒരു സ്‌പെഷ്യൽ ക്രിക്കറ്റ് കളിക്കാരനായ റിഷഭ് പന്തിനെ “സ്പെഷ്യൽ പ്ലയർ” എന്നാണ് ദ്രാവിഡ് വിശേഷിപ്പിച്ചത്. 38 ടെസ്റ്റുകളിൽ നിന്ന് 44.14 ശരാശരിയിൽ ആറ് സെഞ്ചുറികളും 14 അർധസെഞ്ചുറികളും സഹിതം 2,693 റൺസ് താരം ഇതിനകം നേടിയിട്ടുണ്ട്.
“റിഷഭ് പന്ത് ഒരു പ്രത്യേക ക്രിക്കറ്ററാണ്, അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ മനോഹരമാക്കി. എംഎസ് ധോണി പോയപ്പോൾ, ആരെങ്കിലും വന്ന് അദ്ദേഹത്തിന് പകരമാകാൻ സമയമെടുക്കുമെന്ന് ഞങ്ങൾക്ക് തോന്നി. ധോണിക്ക് പകരക്കാരൻ തന്നെയാണ് പന്ത് എന്ന് ഞാൻ പറയില്ല. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ സെൻസേഷണൽ ആയിരുന്നു,” രാഹുൽ ദ്രാവിഡ് ESPNcriinfo-യിൽ പറഞ്ഞു.
Read more
ഓസ്‌ട്രേലിയയ്‌ക്കെതിരായ 2020-21 ടെസ്റ്റ് പരമ്പരയിൽ ഗാബയിൽ പന്തിൻ്റെ പുറത്താകാതെ 89 റൺസ് നേടിയതിനെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചു. “അന്ന് പന്ത് ഏറ്റവും മികച്ചവനായിരുന്നു. ഇന്ത്യ കഠിനമായ ലക്ഷ്യം പിന്തുടർന്നപ്പോൾ , പല പ്രധാന താരങ്ങളും ഇല്ലാത്തപ്പോൾ പോലും അവൻ മുന്നിൽ നിന്ന് കളിച്ചു 89 റൺ നേടി. സമ്മർദത്തിൻ കീഴിൽ അത്തരത്തിലുള്ള പ്രകടനം കാഴ്ചവെക്കുന്നത് അവിശ്വസനീയമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.