വെയ്ൻ റൂണി അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടാർഗെറ്റ് ഹാരി കെയ്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യം ചെയ്തു. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന റൂണിയുടെ റെക്കോർഡ് അടുത്തിടെ കെയ്ൻ തകർത്തു, യുവേഫ യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഇറ്റലിക്കെതിരെ പെനാൽറ്റി സ്‌പോട്ടിൽ നിന്ന് താരം സ്‌കോർ ചെയ്തു. ആ സ്‌ട്രൈക്ക് അദ്ദേഹത്തിന്റെ ഇംഗ്ലണ്ട് ടീമിനായിട്ടുള്ള ഗോൾ എണ്ണം 54 എന്ന നിലയിലായി. റൂണിയേക്കാൾ ഒരെണ്ണം കൂടുതൽ.
“ഹാരിയെ അറിയുമ്പോൾ, നമുക്ക് മനസിലാകുന്ന ഒരു കാര്യം അവൻ വളരെ മികച്ച ഒരു ഗോൾ സ്കോററാണ്. അവൻ ഇംഗ്ലണ്ടിനായി കളിച്ച് വിരമിക്കുമ്പോൾ ഒരേ ഒരു ലക്ഷ്യമേ അവനുണ്ടാകു. അത് കൂടുതൽ ഗോൾ അടിക്കുക എന്നതും തന്റെ റെക്കോർഡ് ഒരിക്കലും തകർക്കപ്പെടരുതെന്നും ആയിരിക്കും.
റൂണി കൂട്ടിച്ചേർത്തു:
പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കിയെപ്പോലെ ആകാൻ അവൻ ആഗ്രഹിക്കുന്നു, മുപ്പതുകളുടെ മധ്യത്തിൽ ഇപ്പോഴും ഏറ്റവും മികച്ച ഒരു ഗോൾ മെഷീൻ ആണ്. അത് സാധ്യമാക്കാനുള്ള കഴിവ് അവനുണ്ട്. ഹാരി ഇംഗ്ലണ്ടിനായി 70 ഗോളുകളിൽ കൂടുതൽ നേടുമെന്ന് കരുതാം.
കെയ്‌നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യപ്പെടുത്തി റൂണി പറഞ്ഞു:
“ഞാൻ അത്തരത്തിൽ കണ്ടിട്ടുള്ള ഒരേയൊരു വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്, അവനും ഹാരിക്കും നിങ്ങൾ ഒരു നല്ല തരം സ്വാർത്ഥത, കൂടുതൽ കൂടുതൽ ഗോളുകൾ അടിക്കാനുള്ള തീവൃമായ ആഗ്രഹം എന്നിവയുണ്ട്, അത് അവന്റെ കരിയറിന് ഗുണമാകും.”
Read more
ടോട്ടൻഹാം ഹോട്‌സ്‌പർ താരമായ കെയ്ൻ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറുമെന്ന് സൂചനയുണ്ട്.