ശ്രീലങ്കന്‍ പര്യടനത്തിനുള്ള 20 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ ബി.സി.സി.ഐ പ്രഖ്യാപിക്കുകയുണ്ടായി. ധവാനെ നായകനാക്കി ശക്തമായ യുവനിരയെയാണ് ഇന്ത്യ ലങ്കയ്ക്ക് അയക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ യുവ താരം ചേതന്‍ സാകരിയയും ടീമില്‍ ഇടംനേടി. ജീവിതത്തില്‍ വലിയ നഷ്ടങ്ങളുണ്ടായി നില്‍ക്കുന്നതിനിടെയാണ് ചേതന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം ഒരുങ്ങിയിരിക്കുന്നത്. താരത്തിന്റെ സഹോദരനും പിതാവും അടുത്തിടെയാണു മരണപ്പെട്ടത്.
“ഇതൊക്കെ കാണാന്‍ അച്ഛന്‍ ഇവിടെയുണ്ടായിരുന്നെങ്കിലെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച, താഴ്ചകള്‍ ദൈവം തന്നു. ഇതു വളരെ വൈകാരികമാണ്.”
“എനിക്ക് എന്റെ സഹോദരനെ നഷ്ടമായി. അതിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ ഐ.പി.എല്ലില്‍നിന്ന് എനിക്കു വലിയ കരാര്‍ ലഭിച്ചു. കഴിഞ്ഞ മാസം അച്ഛന്‍ മരിച്ചു. ദൈവം എന്നെ ഇന്ത്യന്‍ ടീമിലേക്കും ഇപ്പോള്‍ എത്തിച്ചിരിക്കുന്നു. അച്ഛന്‍ ജീവിതത്തിലേക്കു മടങ്ങിയെത്താന്‍ പൊരുതുമ്പോള്‍ ഏഴു ദിവസം ഞാന്‍ ആശുപത്രിയിലായിരുന്നു. ഈ നേട്ടം എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ്” ചേതന്‍ പറഞ്ഞു.
Read more
20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ചേതനെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ചേതന്‍ ഏഴു വിക്കറ്റും വീഴ്ത്തിയിരുന്നു.