കെഎല്‍ രാഹുല്‍ ഈസ് ടാലന്റഡ് ….. ആര്‍ക്കും എതിരഭിപ്രായമില്ലാത്ത ഒരു കാര്യമാണത്…. ഫ്‌ലോയിലാണെങ്കില്‍ കണ്ണിനിമ്പമേറുന്ന രീതിയില്‍ കളിക്കുന്ന മറ്റൊരു പ്ലേയര്‍ ഉണ്ടാകാനിടയില്ല… സ്പിന്നിനെതിരെയും പേസിനെതിരെയും ബാക് ഫുട്ടിലും ഫ്രണ്ട് ഫുട്ടിലും ഒരുപോലെ ടെക്‌നിക്കല്‍ മികവ് പുലര്‍ത്തുന്ന ബാറ്റര്‍ …
പക്ഷേ 50 ടെസ്റ്റുകള്‍ കളിച്ചിട്ടും വെറും 34 ആവറേജ് എന്നത് ഒരു ഇന്ത്യന്‍ ടോപ് ഓഡര്‍ ബാറ്ററുടെ ഏറ്റവും മോശം കണക്കുകള്‍ ആണ്. എവിടെയാണ് രാഹുലിന് പിഴയ്ക്കുന്നത്? മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍ പറയുന്നത് രാഹുലിന്റെ ഓവര്‍ തിങ്കിങ് ആണ് പ്രധാന വില്ലന്‍ എന്നാണ്. ഔട്ടാകും എന്ന പേടിയില്‍ കൂടുതല്‍ ഉള്‍വലിഞ്ഞു കളിക്കുന്ന രാഹുല്‍ സത്യത്തില്‍ പലപ്പോഴും ടീമിന് ബാധ്യതയായി മാറുകയാണ്…
എന്നിട്ടും സര്‍ഫ്രാസിനെ പോലുള്ളവര്‍ പുറത്ത് നില്‍ക്കുമ്പോഴും ഇന്ത്യന്‍ ടീം വീണ്ടും എന്തിനായിരിക്കും രാഹുലിലേക്ക് തിരിയുന്നത്? രാഹുല്‍ കളിച്ച 50 ടെസ്റ്റുകളില്‍ 33 എണ്ണം വിദേശത്താണ്. ഈ ടെസ്റ്റുകളില്‍ ഇന്ത്യക്ക് വേണ്ടി നാലില്‍ ഒന്ന് സെഞ്ച്വറികള്‍ (24 ല്‍ 6 എണ്ണം ) നേടിയത് കെഎല്‍ രാഹുലാണ്. സെഞ്ച്വറികളുടെ എണ്ണത്തില്‍ മുന്‍പില്‍ വിരാട് കോഹ്ലി മാത്രം…..
രാഹുലിന്റെ കഴിവ് പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ ഒരവസാന ശ്രമമെന്ന നിലയ്ക്കാണ് ടീം ഇന്ത്യ മിഡില്‍ ഓഡറില്‍ ഒരു ചാന്‍സ് കൊടുത്തിരിക്കുന്നത്. മിഡില്‍ ഓഡറില്‍ വെറും 4 മാച്ചുകളില്‍ ഒരു ഓവര്‍സീസ് സെഞ്ച്വറിയും ഇന്ത്യയില്‍ ഒരു 86 ഉം നേടിക്കഴിഞ്ഞു… ഒരുപക്ഷേ ഈ ഒരു പൊസിഷനായിരിക്കാം രാഹുലിന്റെ റിഡംപ്ഷന്‍ . അതെല്ലെങ്കില്‍ അടുത്തടുത്ത് വരുന്ന ഈ 10 ടെസ്റ്റുകള്‍ രാഹുലിന്റെ ഇന്ത്യന്‍ വൈറ്റ് ജഴ്‌സിയിലെ അവസാനത്തേതാകാം…..
എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍