ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിക്ഷേപിക്കാന്‍ മിക്ക രാജ്യങ്ങളും താല്‍പ്പര്യമില്ലാത്തതിനാല്‍ ടെസ്റ്റ് ക്രിക്കറ്റ് അതിജീവനത്തിന്റെ പോരാട്ടത്തിലാണ്. ടി20 ക്രിക്കറ്റിന് മുന്‍ഗണന നല്‍കിക്കൊണ്ട് ദക്ഷിണാഫ്രിക്ക റെഡ്-ബോള്‍ മത്സരങ്ങള്‍ ഇതിനകം ഉപേക്ഷിച്ചു. പാകിസ്ഥാനും ടെസ്റ്റിനെ ഗൗരവമായി കാണുന്നില്ല.
അഞ്ച് ദിവസത്തെ ഫോര്‍മാറ്റ് ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍ പരമ്പരാഗത ഫോര്‍മാറ്റ് സംരക്ഷിക്കാന്‍ നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ മോശം വെളിച്ചം കാരണം കളി നിര്‍ത്തിയപ്പോള്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു.
മത്സരത്തില്‍ വെളിച്ചക്കുറവ് പ്രശ്‌നമായാല്‍ കളി പിങ്ക് ബോളിലേക്ക് മാറണമെന്ന് വോണ്‍ ആഗ്രഹിക്കുന്നു. എക്‌സിലൂടെയാണ് മൈക്കല്‍ വോണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
Just change to a pink ball and carry on .. Test cricket continues to shoot itself in the foot .. https://t.co/Z2zs0h9ttf
— Michael Vaughan (@MichaelVaughan) January 4, 2024
Read more
കളിക്കാരോട് കളം വിടാന്‍ പറയുമ്പോള്‍ ഓസ്ട്രേലിയ 116/2 എന്ന നിലയിലായിരുന്നു. മാര്‍നസ് ലബുഷെയ്ന്‍ (23*), സ്റ്റീവ് സ്മിത്ത് (6*) എന്നിവരാണ് ക്രീസില്‍. ഉസ്മാന്‍ ഖവാജ (47), ഡേവിഡ് വാര്‍ണര്‍ (34) എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 313 റണ്‍സ് നേടിയിരുന്നു.