ബുദ്ധി ഇല്ലേ ചെക്കാ നിനക്ക്, യുവ ഇന്ത്യൻ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ പോയി കലിപ്പടക്കി യുവരാജ് സിങ്; സംഭവം ഇങ്ങനെ

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ റണ്ണൗട്ടായ രീതിയിൽ കലിപ്പായി യുവരാജ് സിംഗ്. അഭിഷേകിന്റെ മെന്റർ എന്ന നിലയിൽ പ്രവർത്തിച്ച ആളാണ് യുവരാജ് സിംഗ്. അതിനാൽ തന്നെ യുവി താരം പുറത്തായ രീതിയിൽ അസ്വസ്ഥനായിരുന്നു.

രണ്ട് മാസത്തിന് ശേഷം കളത്തിൽ തിരിച്ചെത്തിയ അഭിഷേകിൻ്റെ ഇന്നിംഗ്സ്, ഏഴ് പന്തിൽ 16 റൺസ് നേടി കളി നിർഭാഗ്യകരമായി അവസാനിച്ചു. മിഡ് വിക്കറ്റിലേക്ക് ഒരു ഷോട്ട് കളിച്ച സഞ്ജു, ക്രീസിൽ നിന്ന് ഇറങ്ങി എന്നോർത്ത് അഭിഷേകും ക്രീസ് വിട്ടു. എന്നാൽ സഞ്ജു ക്രീസിൽ നിന്ന് ഇറങ്ങാതിരുന്നതോടെ ബംഗ്ലാ താരത്തിന്റെ നേരിട്ടുള്ള ത്രിയിൽ അഭിഷേക് പുറത്താക്കുക ആയിരുന്നു.

അഭിഷേക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ “ഓരോ റണ്ണും ഓരോ പന്തും-ഇതെല്ലാം ടീമിന് വേണ്ടി,” ബംഗ്ലാദേശിനെതിരായ ആദ്യ ടി 20 ക്ക്പോ ശേഷം അദ്ദേഹം പോസ്റ്റ് ചെയ്തു.

താരത്തിന്റെ പോസ്റ്റിന് ധാരാളം ആളുകൾ അഭിനന്ദനം അറിയിച്ചപ്പോൾ യുവരാജ് സിംഗ് കുറിച്ചത് ഇങ്ങനെ “നമ്മുടെ തലച്ചോർ ശരിയായി പ്രയോഗിച്ചാൽ മാത്രം” എന്ന് എഴുതി പോസ്റ്റിന് മറുപടി നൽകി.

ശ്രദ്ധിക്കാതെ ക്രീസ് വിട്ട് പുറത്തായതിനാണ് യുവി ഇങ്ങനെ ഒരു മറുപടി നൽകിയതെന്ന് ആരാധകരും പറഞ്ഞു.