ചില അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ചില സൂചനകൾ നമുക്ക് കിട്ടും, ആ സൂചന കാണുമ്പോൾ തന്നെ അത് ഒഴിവാക്കി കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് പോകാൻ നമുക്ക് പറ്റും. ഇനി അപകടം ഒന്നും വരില്ലെന്നേ, നമുക്ക് ഇതൊന്നും വിഷയമല്ല എന്ന മട്ടിൽ അതിനെ ശ്രദ്ധിക്കാതെ പോയാലോ- ചിലപ്പോൾ വലിയ പണി കിട്ടും. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥ പോലെ. അത്തരത്തിൽ ഇപ്പോൾ പരിഹരിച്ചാൽ വലിയ കുഴപ്പം ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റുന്ന ഒരു പ്രശ്നം ഇന്ത്യക്കുണ്ട്. സംഭവം മറ്റൊന്നും അല്ല ഇന്ത്യൻ ഓൾ റൗണ്ടറുമാരായ ജഡേജയുടെ ഫോം സംബന്ധിച്ചാണ്.
രവീന്ദ്ര ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറുമാരുടെ പട്ടിക എടുത്താൽ അതിൽ മുന്നിൽ ഉള്ള പേരാണ്. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും എല്ലാം ജഡേജ മികച്ചവനാണ് എന്നത് ഈ കാലഘട്ടത്തിൽ നമുക്ക് മനസ്സിലായിട്ടുണ്ട്. എന്നാൽ കുറച്ചുകാലങ്ങളായി ജഡേജ ബോളിങ്ങിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും ബാറ്റിംഗിൽ അത്ര മികവ് കാണിക്കുന്നില്ല. താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഇമ്പാക്ട് ഇല്ലെന്ന് സാരം. അതെ സമയം യുവതാരം അക്‌സർ ആകട്ടെ ബാറ്റിങ്ങിലും ബോളിങ്ങിലും ഇമ്പാക്ട് ഉണ്ടാക്കുന്നു.
ഈ ലോകകപ്പിലേക്ക് വന്നപ്പോൾ ജഡേജ ബാറ്റിംഗിലും ബോളിങ്ങിലും തീർത്തും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. സ്പിന്നര്മാരെ അറിഞ്ഞ് സഹായിക്കുന്ന ട്രാക്കിൽ പോലും വിക്കറ്റുകൾ നേടാൻ സാധിക്കാത്തത് താരത്തിന്റെ പരാജയം തന്നെയാണ്. ഇന്നലെ അക്‌സർ പട്ടേലും കുൽദീപും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജഡേജയുടെ ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല. ഈ ലോകകപ്പ് ആകെ നോക്കിയാൽ തന്നെ താരം ഒരു വിക്കറ്റ് മാത്രാമാണ് വീഴ്ത്തിയത്. മുമ്പ് പല മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച താരത്തിന് ഇപ്പോൾ എന്താണ് പറ്റിയതെന്ന് ആരാധകർ ചോദിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സിനായി ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ കാണിച്ച ആ ഫിനിഷിങ് പാടവം എവിടെ പോയെന്നും ആരാധകർ ചോദിക്കുന്നു.
Read more
അവസാന 11 വര്ഷാങ്ങളിൽ ജഡേജ ടി 20 യിൽ 2 മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം മാത്രം നേടിയപ്പോൾ അക്‌സർ ടി 20 യിൽ 11 മത്സരങ്ങളിൽ നിന്ന് നാലെണ്ണം നേടി കഴിഞ്ഞു. പക്ഷെ അക്സറിന് ആകട്ടെ അർഹിച്ച പരിഗണന കിട്ടുന്നും ഇല്ല. പണ്ട് ജഡേജയെ മഞ്ജരേക്കർ ബിറ്റ് ആൻഡ് പീസ് ക്രിക്കറ്റർ എന്നൊക്കെ വിളിച്ചപ്പോൾ ആരാധകർ അദ്ദേഹത്തെ ട്രോളിയിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജരേക്കർ പറയുന്നത് എത്രയോ ശരി ആയിരുന്നു എന്നും ആരാധകർ ഓർക്കുന്നു. “വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ ഇപ്പോള്തഴും പ്രതിനിധികരിക്കുന്നത് തന്നെ ഭാഗ്യത്തെ കൊണ്ടാണ്, ഈ ഫോർമാറ്റിലെ ഏറ്റവും വലിയ ബാധ്യത! ” ഒരാൾ ട്വിറ്ററിൽ കുറിച്ചു. “2022 ന് ശേഷം 100 സ്ട്രൈക്ക് റേറ്റിൽ ജഡേജ കളിച്ചത് രണ്ടേ രണ്ട് ഇന്നിംഗ്സ് മാത്രമാണ് , ഇവനെ ആണോ ബെൻ സ്റ്റോക്ക്സ് ആയി താരതമ്യം ചെയ്യുന്നേ” ഉൾപ്പടെ നിരവധി ട്രോളുകൾ വരുന്നുണ്ട്.