പണ്ട് സച്ചിൻ അരങ്ങേറ്റത്തിന് മുമ്പ് ക്യാപ് നൽകി, ഇന്ന് ആ സച്ചിന്റെ മകന് അരങ്ങേറ്റത്തിന് ക്യാപ് കൈമാറി; അപൂർവ ഭാഗ്യത്തിന് ഉടമയായി രോഹിത്

അരങ്ങേറ്റ മത്സരവും അതിലെ ഓർമ്മകളും ഏതൊരു താരത്തിനും പ്രിയപ്പെട്ടത് ആയിരിക്കും. ഒരുപാട് നാളത്തെ കഠിനമായ അദ്ധ്വാനത്തിന് ഒടുവിലാണല്ലോ ഒരു സ്വപ്ന അരങ്ങേറ്റം നടക്കുക. ,മത്സരത്തിൻ തൊട്ട് മുമ്പ് സ്വപ്ന നിമിഷമാണ് ക്യാപ് സ്വീകരിക്കുക, ആ നിമിഷം ഒന്നും ഒരു താരവും മറക്കില്ല . ഇഷ്ടപെട്ട താരത്തിന്റെ കൈയിൽ നിന്ന് ആകുമ്പോൾ പറയുകയും വേണ്ട,

2013 ൽ ടെസ്റ്റ് അരങ്ങേറ്റത്തിന് മുമ്പ് രോഹിതിന് ഇത്തരത്തിൽ ക്യാപ് നൽകിയത് ഇഷ്ട താരം സച്ചിൻ ആയിരുന്നു.വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് രോഹിതിന് അത് ലഭിക്കുന്നത്. പിന്നെ ടെസ്റ്റ് ടീമിൽ പല തവണ വന്നും പോയും ഇരുന്ന താരം ഇപ്പോൾ ടെസ്റ്റ് ടീം ഉൾപ്പടെ മൂന്ന് ഫോര്മാറ്റിലും ടീമിന്റെ നായകനാണ്.

അതെ സച്ചിന്റെ മകൻ അർജുൻ മുംബൈ ഇന്ത്യൻസ് ടീമിൽ എത്തിയിട്ട് 2 വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും ടീമിൽ അരങ്ങേറ്റം കിട്ടിയിരുന്നില്ല. ഇന്ന് അരങ്ങേറും നാളെ അരങ്ങേറുമെന്ന് കരുതിയ താരം ഒടുവിൽ ഇന്ന് സ്വപ്നസാക്ഷാത്കാരം പോലെ കൊൽക്കത്തയ്ക്ക് എതിരെ അരങ്ങേറ്റ ഭാഗ്യം കിട്ടിയപ്പോൾ ക്യാപ് നൽകിയത് രോഹിത്.

Read more

ഇന്നത്തെ മത്സരത്തിൽ രോഹിത് മുംബൈ ടീമിൽ ഇല്ലെങ്കിലും ഇമ്പാക്ട് താരമായി ഇറങ്ങ് സാധ്യതയുണ്ട്. താരത്തിന് സുഖമായില്ലാത്തത് കാരണം പകരം ടീമിനെ നയിക്കുന്നത് സൂര്യകുമാർ യാദവാണ്.