144 നു 6 എന്ന നിലയില്‍ ഇന്ത്യയുടെ അവസാന അംഗീകൃത ബാറ്ററും കൂടാരം കയറിയപ്പോള്‍, ബാക്കിയുള്ളവരെ 200 നുള്ളില്‍ ചുരുട്ടി കെട്ടി നൈസ് ആയി ചായക്ക് ശേഷം ബാറ്റിങ് തുടങ്ങാം എന്ന് ബംഗ്ലാ കടുവകള്‍ ആലോചിച്ചു തുടങ്ങവേയാണ്..
‘ഇത് ചെന്നൈ ആണെടാ.. സുനില്‍ ഗവാസ്‌കര്‍ 30 ആം സെഞ്ച്വറി അടിച്ചു ബ്രാഡ്മാന്റെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി എന്ന റെക്കോര്‍ഡ് മറി കടന്ന.. നരേന്ദ്ര ഹിര്‍വാനി തന്റെ അരങ്ങേറ്റ മത്സരത്തില്‍ 61 റന്‍സ് വിട്ടു കൊടുത്ത് എട്ടു വിക്കറ്റ് പിഴുത, വീരെന്ദര്‍ സേവാഗും കരുണ്‍ നായരും ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച, സച്ചിന്‍ ഏറ്റവും കൂടുതല്‍ റന്‍സും, ധോണി ഡബിള്‍ സെഞ്ച്വറിയും നേടിയ മണ്ണ്.. ഇവിടെ വന്നു കളിയ്ക്കാന്‍ നീയൊക്കേ കുറച്ചൂടെ മൂക്കണം…..’
എന്നും പറഞ്ഞു അശ്വിന്‍ ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ കടന്നു വരുന്നത്..
അയാള്‍ക്ക് കൂട്ടായി ‘ഇവിടം ഭരിക്കുന്നത് ബാറ്റര്‍മാരോ ബൗളര്മാരോ അല്ല, ഞങ്ങള്‍ കുറച്ചു ബാറ്റിങ്ങും ബൗളിങ്ങും അറിയാവുന്ന ഓള്‍ റൗണ്ടര്‍മാരാണ് ‘ എന്നും പറഞ്ഞു ആറ്റി പ്രാക്കല്‍ ജഡേജ കൂടെ വന്നതോടെ കടുവകളുടെ മോഹങ്ങള്‍ അസ്തമതിക്കുകയായിരുന്നു..
അശ്വിന്‍…. ജഡേജ.. എന്തൊരു ഇന്നിങ്‌സ് ആണ് ചങ്ങായിമാരെ..
എഴുത്ത്: സനല്‍കുമാര്‍ പത്മനാഭന്‍
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍