IND VS BAN: കോഹ്‌ലിയെ ചതിച്ച് ഗംഭീർ, ഇത് സഹിക്കാവുന്നതിൽ അപ്പുറം; ട്വിറ്ററിൽ ആരാധക രോഷം

ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്‌ലിയെ മറികടന്ന് ഋഷഭ് പന്ത് സ്ഥാനക്കയറ്റം നൽകിയതിന് പിന്നാലെ ട്വിറ്ററിൽ ആരാധകർ വക വമ്പൻ പ്രതിഷേധം. ഇരു ടീമുകളും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കാൺപൂരിലെ ഗ്രീൻ പാർക്കിൽ നടക്കുകയാണ്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ എങ്ങനെ എങ്കിലും ഒരു ഫലം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ചേർന്ന് ബംഗ്ലാദേശ് ഉയർത്തിയ 233 റൺസിന് തകർപ്പൻ മറുപടിയായി വേഗതയേറിയ ബാറ്റിംഗിലൂടെയാണ് ഇന്ത്യൻ സഖ്യം ഞെട്ടിച്ചത്.

ജയ്‌സ്വാളും രോഹിതും പുറത്തായതിന് ശേഷം ഗില്ലിന് കൂട്ടായി കോഹ്‌ലി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ജയ്‌സ്വാളിന്റെ സ്ഥാനത്ത് കോഹ്‌ലിയെ പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തി പന്താണ് അദ്ദേഹത്തിന് പകരം എത്തിയത്. ഇന്ത്യക്ക് വേഗത്തിൽ റൺസ് ആവശ്യമായി വന്നപ്പോൾ, 4-ാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ കീപ്പർ-ബാറ്റർ റിഷഭ് പന്തിനെ മാനേജ്മെൻ്റ് ബാറ്റിംഗ് ഓർഡറിൽ ഉയർത്തി. കഴിഞ്ഞ മത്സരത്തിലെ മിന്നും ഫോമാണ് ഈ തീരുമാനത്തിന് പിന്നിൽ എന്ന് ഉറപ്പായിരുന്നു.

ആദ്യ ടെസ്റ്റിൽ കോഹ്‌ലി ബുദ്ധിമുട്ടി. ആദ്യ ഇന്നിംഗ്‌സിൽ 6 റൺസ് നേടിയ വലംകൈയ്യൻ, രണ്ടാം ഇന്നിങ്സിൽ വെറും 17 റൺസിന് പുറത്തായി. കോഹ്‌ലി സാധാരണഗതിയിൽ സെറ്റ് ആകാൻ കുറച്ച് സമയമെടുക്കും, മറുവശത്ത്, ഋഷഭ് പന്തിന് തുടക്കം മുതൽ തന്നെ ബൗളർമാരെ നേരിടാൻ കഴിയും. എന്തായാലും ഈ തീരുമാനം ആരാധകർക്ക് ദഹിച്ചില്ല. എന്തിനാണ് ഇങ്ങനെ കോഹ്‌ലിയെ ചതിക്കുന്നത് എന്നതാണ് ആരാധകരുടെ ചോദ്യം.

മത്സരത്തിൽ പന്ത് 9 റൺസിനും കോഹ്‌ലി 47 റൺസിനും പുറത്തായി. ഗംഭീറിന്റെ കോഹ്‌ലിക്ക് എതിരായ പെരുമാറ്റത്തിന് ട്രോളുകൾ പ്രഹരിക്കുകയാണ് ഇപ്പോൾ.