IND VS NZ: അപ്പോ ഇന്ത്യയ്ക്ക് ഇങ്ങനെയും കളിക്കാൻ അറിയാം; വൻ ബാറ്റിംഗ് തകർച്ചയിൽ ന്യുസിലാൻഡ്

അവസാന ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോൾ ന്യുസിലാൻഡ് 171/9 എന്ന നിലയിൽ പിടിച്ചിട്ട് തങ്ങളുടെ മികവ് വീണ്ടും തെളിയിച്ച് ഇന്ത്യൻ ബോളർമാർ. ലീഡ് സ്കോർ 143 റൺസ് ആണ്. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും മികവിൽ 263 റൺസ് നേടി. അവസാന ഇന്നിങ്സിന് ഇറങ്ങിയ ന്യുസിലാൻഡിന് മികച്ച ബാറ്റിംഗ് പ്രകടനം നടത്താൻ സാധിച്ചില്ല.

ബോളിങ്ങിൽ ഇന്ത്യയ്ക്കായി അശ്വിൻ ജഡേജ സഖ്യം തകർപ്പൻ പ്രകടനമാണ് നടത്തിയത്. രവീന്ദ്ര ജഡേജ 4 വിക്കറ്റുകളും, രവിചന്ദ്രൻ അശ്വിൻ 3 വിക്കറ്റുകളുമാണ് സ്വന്തമാക്കിയത്. കൂടാതെ വാഷിംഗ്‌ടൺ സുന്ദറും, പേസ് ബോളർ ആകാശ് ദീപ് സിങ്ങും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ന്യുസിലാൻഡിന് വേണ്ടി വിൽ യങ് 100 പന്തിൽ 51 റൺസ് നേടി ടോപ് സ്‌കോറർ ആയി. ഗ്ലെൻ ഫിലിപ്സ് 26 റൺസ്, ഡെവോൺ കോൺവേ 22 റൺസ്, ഡറിൽ മിച്ചൽ 21 റൺസ് എന്നിവർ മാത്രമാണ് ഭേദപ്പെട്ട റൺസ് നേടിയത്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 28 റണ്‍സ് ലീഡ് ആണ് ഉയർത്താൻ സാധിച്ചത്. കിവീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235 റണ്‍സിനെ പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം ആദ്യ ഇന്നിംഗ്‌സില്‍ 263 റണ്‍സിന് പുറത്തായി. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ശുഭ്മാന്‍ ഗില്ലും 106 പന്തില്‍ 90, ഋഷഭ് പന്തും 59 പന്തില്‍ 60 ഇന്ത്യയ്ക്കായി അര്‍ദ്ധ സെഞ്ചറി നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ 35 ബോളില്‍ 37, യശസ്വി ജയ്‌സ്വാള്‍ 52 പന്തില്‍ 30, രോഹിത് ശര്‍മ 18 പന്തില്‍ 18, വിരാട് കോഹ്‌ലി 6 പന്തില് നാല്, രവീന്ദ്ര ജഡേജ 25 പന്തില്‍ 14, സര്‍ഫറാസ് ഖാന്‍ പൂജ്യം, അശ്വിന്‍ 13 ബോളില്‍ ആറ് എന്നിങ്ങനെയാണു മറ്റുള്ളവരുടെ പ്രകടനം.

Read more