IND vs PAK: ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മടങ്ങി, 'ഷോ' തുടങ്ങി പാകിസ്ഥാന്‍, നോട്ടമിട്ട് കോഹ്‌ലി

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടം ദുബായില്‍ ആവേശകരമായി നടക്കുകയാണ്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ ബാറ്റ് ചെയ്യുന്ന ഇന്ത്യ സുരക്ഷിത നിലയിലാണ്. എന്നിരുന്നാലും ഇന്ത്യന്‍ ഓപ്പണര്‍മാരെ മടക്കാന്‍ പാകിസ്ഥാന്‍ ബോളര്‍മാര്‍ക്കായി.

പവര്‍പ്ലേയില്‍ അടിച്ചു കളിച്ച ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 3 ഫോറും 1 സിക്സും പറത്തി രോഹിത് പ്രതീക്ഷ നല്‍കിയെങ്കിലും 15 പന്തില്‍ 20 റണ്‍സെടുത്ത് മടങ്ങി. ഷഹീന്‍ അഫ്രീദിയുടെ ബുള്ളറ്റ് യോര്‍ക്കറില്‍ രോഹിത്തിന്റെ കുറ്റിയിളകുകയായിരുന്നു.

പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന കോഹ്‌ലി-ഗില്‍ സഖ്യം ഇന്ത്യന്‍ സ്‌കോര്‍ നൂറിലെത്തിച്ചു. പിന്നാലെ 52 ബോളില്‍ 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡായി. അബ്‌റാര്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. ഗില്‍ പുറത്തായതിന് പിന്നാലെ താരം നടത്തിയ ആഘോഷ പ്രകടനം ഇന്ത്യന്‍ ആരാധകരെ രോഷാകുലരാക്കിയിട്ടുണ്ട്. ഇത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചര്‍ച്ചയായിട്ടുമുണ്ട്.