IND vs SA: ഇനി ഞാന്‍ അക്കാര്യം ചെയ്യില്ല, മത്സര ശേഷം മാക്രം

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിന പരമ്പരയിലെ തോല്‍വിയുടെ കാരണം വിശദീകരിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാക്രം. ആദ്യം ബാറ്റിംഗിനിരങ്ങി വലിയ സ്‌കോര്‍ നേടാനായിരുന്നു ശ്രമമമെന്നും എന്നാല്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീണത് ടീമിനെ പ്രതിരോധത്തിലാക്കിയെന്നും മത്സര ശേഷം മാക്രം പറഞ്ഞു.

വിക്കറ്റ് വീഴുമ്പോള്‍ വലിയ കൂട്ടുകെട്ടുകള്‍ ആവശ്യമായിരുന്നു. വിക്കറ്റുകള്‍ വീഴുമ്പോള്‍ ബാറ്റിംഗ് രീതി മാറ്റണം. ആക്രമണ ശൈലി വേണോ പ്രതിരോധിച്ച് കളിക്കണോ എന്ന് ബാറ്റര്‍മാര്‍ക്ക് നിശ്ചയിക്കാം. തീരുമാനം എന്തായാലും സഹതാരവുമായി ആശയ വിനിമയം നടത്തണം. ഇനി ആദ്യം ബാറ്റ് ചെയ്യില്ലെന്നും മാക്രം ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ദയനീയ തോല്‍വിയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 116 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ഇന്ത്യയ്ക്കായി ഓപ്പണര്‍ സായ് സുദര്‍ശന്‍ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 43 പന്തുകളില്‍ 55 റണ്‍സെടുത്തു താരം പുറത്താകാതെനിന്നു. ശ്രേയസ് അയ്യരും അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി. 45 പന്തുകളില്‍ 52 റണ്‍സെടുത്താണു ശ്രേയസ് മടങ്ങിയത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് അഞ്ചും ആവേശ് ഖാന്‍ നാലും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.